24
February, 2025

A News 365Times Venture

24
Monday
February, 2025

A News 365Times Venture

ഒളിച്ചോടി മൈ പ്രണ്ട് കുംഭമേളയിൽ മുങ്ങാൻ പോയിട്ടുണ്ട്, കൊളംബിയ തങ്ങളുടെ പൗരന്മാരുടെ അന്തസിന് പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യ മിണ്ടാതിരുന്നു- ഹരീഷ് വാസുദേവൻ

Date:



Kerala News


ഒളിച്ചോടി ‘മൈ പ്രണ്ട്’ കുംഭമേളയിൽ മുങ്ങാൻ പോയിട്ടുണ്ട്, കൊളംബിയ തങ്ങളുടെ പൗരന്മാരുടെ അന്തസിന് പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യ മിണ്ടാതിരുന്നു: ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തിൽ കൊണ്ടുവന്നതിൽ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ സഹകരിക്കാം എന്ന് ഇന്ത്യ പ്രസ്താവിച്ചിട്ടും ഇന്ത്യക്കാരെ മിലിറ്ററി പ്ലൈനിൽ തിരിച്ചയക്കുക ആണ് അമേരിക്ക ചെയ്തത്. കൈകാലുകൾ ചങ്ങലക്കിട്ടാണ് കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചത്. ഇത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഹരീഷ് വാസുദേവൻ ശ്രീദേവി എത്തിയത്.

കുടിയേറ്റക്കാരോട് മനുഷ്യത്വപരമായി പെരുമാറണം അവരുടെ അന്തസിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ഞാൻ അമേരിക്കൻ സൈനിക വിമാനം തിരിച്ചയച്ചത്. എന്റെ ജനങ്ങളെ വേണ്ടാത്തൊരു രാജ്യത്ത് അവരെ തുടരാൻ അനുവദിക്കാനാവില്ല. അവരുടെ അന്തസും അഭിമാനവും കാത്ത് സൂക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഞങ്ങൾ അവരെ ഏതൊരു സാധാരണ മനുഷ്യനും തിരികെ വരുന്നത് പോലെ കൊണ്ടുവരും. അവരുടെ അഭിമാനം കാത്ത് സൂക്ഷിക്കും

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ

ചെറു രാജ്യമായിട്ടും കൊളംബിയ തങ്ങളുടെ പൗരന്മാരുടെ അന്തസ്സിന് പ്രാധാന്യം നൽകിയെന്നും എന്നാൽ ഇന്ത്യ അത് മാനിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് അടക്കം ഷെയർ ചെയ്തുകൊണ്ടായിരുന്നു ഹരീഷ് വാസുദേവന്റെ വിമർശനം.

‘കുടിയേറ്റക്കാരോട് മനുഷ്യത്വപരമായി പെരുമാറണം അവരുടെ അന്തസിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ഞാൻ അമേരിക്കൻ സൈനിക വിമാനം തിരിച്ചയച്ചത്. എന്റെ ജനങ്ങളെ വേണ്ടാത്തൊരു രാജ്യത്ത് അവരെ തുടരാൻ അനുവദിക്കാനാവില്ല. അവരുടെ അന്തസും അഭിമാനവും കാത്ത് സൂക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഞങ്ങൾ അവരെ ഏതൊരു സാധാരണ മനുഷ്യനും തിരികെ വരുന്നത് പോലെ കൊണ്ടുവരും. അവരുടെ അഭിമാനം കാത്ത് സൂക്ഷിക്കും,’ കൊളംബിയൻ പ്രസിഡന്റ് എക്‌സിൽ പോസ്റ്റ് ചെയ്തു.

കുടിയേറി എന്ന കാരണത്താൽ ആരും അപമാനിതരാക്കപ്പെടരുത് എന്ന് പറയാൻ മനുഷ്യത്വം വേണമെന്നും അമേരിക്കയോടിത് പറയാൻ നട്ടെല്ലും ധൈര്യവും വേണമെന്നും ഹരീഷ് വാസുദേവൻ വിമർശിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു അദ്ദേഹം വിമർശനം അറിയിച്ചത്.

‘രാഷ്ട്രത്തലവൻമാർ അവരുടെ രാജ്യത്തെ മനുഷ്യരോടും അവരുടെ അന്തസ്സിനോടും ഉണ്ടാകുന്ന കരുതലുണ്ടല്ലോ, ഇന്ത്യയിലെ പ്രധാനമന്ത്രിക്ക് ഇദ്ദേഹത്തിന്റെയൊന്നും ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ? പണ്ട് ഇന്ത്യയ്ക്കെതിരെ ഏഴാം കപ്പൽപ്പടയെ അയയ്ക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാൻ നോക്കിയ അമേരിക്കയോട്, വന്നപോലെ മടങ്ങില്ലെന്ന് തിരിച്ചടിക്കാൻ ധൈര്യമുള്ള ഇന്ദിരയെപ്പോലെയുള്ളവർ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നത് എന്നോർക്കുമ്പോൾ അപമാനം തോന്നുന്നുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ ഡിഗ്‌നിറ്റി ഓഫ് ഇന്റിവിജ്വൽ കഴിഞ്ഞാണ് ഇന്റെഗ്രിറ്റി ഓഫ് ദി നേഷൻ പോലും. എന്നിട്ടാണ് അധികാരത്തോട് നാണംകെട്ട അടിമപ്പണി ചെയ്യുന്ന മുഖ്യധാരാ ഇന്ത്യൻ മാധ്യമങ്ങൾ ഇതൊരു പ്രധാന ചർച്ച പോലുമാക്കിയില്ല, ഒളിച്ചോടി ‘മൈ പ്രണ്ട്’ കുംഭമേളയിൽ മുങ്ങാൻ പോയിട്ടുണ്ട്. ഷെയിം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

താരതമ്യേനെ ചെറിയ രാജ്യമായ കൊളംബിയയും മെക്സിക്കോയും അമേരിക്കൻ മിലിറ്ററി പ്ലെയിൻ അവരുടെ എയർ സ്‌പേസിൽ പോലും കയറാൻ അനുവദിച്ചില്ല. അമേരിക്കയും ആയിട്ടാണ് മെക്സിക്കോയുടെ 85 ശതമാനം കച്ചവടവും എന്നിട്ടും അവർ സൈനിക വിമാനം തിരിച്ചു വിട്ടു. സിവിലിയൻ വിമാനങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ കണിശമായി തന്നെ പറഞ്ഞു. അതിന് ശേഷം പാസഞ്ചർ പ്ലൈനുകളിൽ അവർ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുവന്നു.

അമേരിക്ക നാടുകടത്തിയ ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം കഴിഞ്ഞ ദിവസം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. നാടുകടത്തപ്പെട്ട യാത്രക്കാരിൽ 25 സ്ത്രീകളും 12 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും.

 

Content Highlight: Fugitive ‘My friend ‘ has gone for a dip in Kumbh Mela, India kept silent while Colombia valued dignity of its citizens: Harish Vasudevan

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related