18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

യു.എസില്‍ പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കും- ഡൊണാള്‍ഡ് ട്രംപ്

Date:



World News


യു.എസില്‍ പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാണയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് പാഴ്‌ചെലവാണെന്നും പുതിയ പെന്നികള്‍ അച്ചടിക്കുന്നത് നിര്‍ത്താന്‍ ട്രഷറി വകുപ്പിനോട് നിര്‍ദേശിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

കുറേ കാലമായി പെന്നികളും നാണയങ്ങളും അച്ചടിക്കുന്നതും തുടരുന്നുണ്ടെന്നും ഇവ അച്ചടിക്കുന്നതിന് നല്ല ചെലവാണെന്നും ഇത് പാഴ്‌ചെലവാണെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ രണ്ടാമത്തെ ഭരണകൂടം ചെലവ് ചുരുക്കലിനും ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടാനും മറ്റ് ഏജന്‍സികളെയും ലക്ഷ്യമിടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ബജറ്റിലെ മാലിന്യങ്ങളൊക്കെ പറിച്ചെടുക്കണമെന്നും അത് ഒരു പൈസ ആണെങ്കിലും അനാവശ്യ ചെലവാണെങ്കില്‍ ഒഴിവാക്കണമെന്നും ട്രംപ് പറഞ്ഞു.

ട്രഷറി വകുപ്പിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഗവണ്‍മെന്റ് കാര്യക്ഷമത വകുപ്പ് (DOGE) ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ചില പെയ്‌മെന്റുകള്‍ അവഗണിക്കാന്‍ പോലും യു.എസ് ഗവണ്‍മെന്‍ിനെ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപ് സംസാരിക്കുന്നത് യു.എസ് ഗവണ്‍മെന്റിന്റെ കടത്തെ കുറിച്ചാണോ അതോ ട്രഷറി വകുപ്പ് വഴി പ്രോസസ് ചെയ്ത പണത്തെ കുറിച്ചാണോ എന്ന കാര്യം വ്യക്തമല്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ് ട്രഷറി വകുപ്പിനെ ചുറ്റിപ്പറ്റി നേരത്തെയും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രഷറി വകുപ്പില്‍ കയറി അമേരിക്കന്‍ പൗരന്മാരുടെ സാമ്പത്തികവും സ്വകാര്യവുമായ വിവരങ്ങള്‍ എലോണ്‍ മസ്‌ക്ക് ‘മോഷ്ടിക്കാന്‍’ ശ്രമിച്ചുവെന്നും പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പിന്നാലെ അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങള്‍ കൈക്കലാക്കുന്നതില്‍ നിന്നും എലോണ്‍ മസ്‌കിനെ  ന്യൂയോര്‍ക്ക് കോടതി തടയുകയും ചെയ്തിരുന്നു.

യു.എസിലെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറലുകള്‍ (നിയമോപദേഷ്ടാക്കള്‍) കേസ് ഫയല്‍ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മസ്‌ക്കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന് യു.എസ് ട്രഷറി വകുപ്പിലേക്ക് പ്രവേശിക്കാന്‍ അധികാരമില്ലെന്നാണ് നിയമോപദേഷ്ടാക്കള്‍ പരാതി നല്‍കിയത്.

Content Highlight: US to halt minting of new coins: Donald Trump




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related