5
December, 2025

A News 365Times Venture

5
Friday
December, 2025

A News 365Times Venture

അറസ്റ്റിന് സാധ്യത; സ്‌റ്റേഷനില്‍ ഹാജരാവാന്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കി പൊലീസ്

Date:

അറസ്റ്റിന് സാധ്യത; സ്‌റ്റേഷനില്‍ ഹാജരാവാന്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കി പൊലീസ്

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷപരാമര്‍ശം നടത്തിയ കേസില്‍ സേറ്റഷനില്‍ ഹാജരാവാന്‍ പി.സി. ജോര്‍ജിന് പൊലീസ് നോട്ടീസ്. ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഈരാറ്റുപേട്ട പൊലീസന്റെ നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം പി.സി ജോര്‍ജിന് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് ് നല്‍കിയിട്ടും പി.സി ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിട്ടില്ല. പാര്‍ട്ടി തീരുമാനമനുസരിച്ച് വൈകിട്ടോടുകൂടി സ്‌റ്റേഷനില്‍ ഹാജരാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്‌ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മുസ്‌ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജനുവരി ആറിന് ‘ജനം ടി.വി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊലപ്പെടുത്തിയെന്നുമായിരുന്നു വിവാദ പരാമര്‍ശം.

Content Highlight: possibility of arrest; Police issued a notice to PC George to appear at the station

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related