24
February, 2025

A News 365Times Venture

24
Monday
February, 2025

A News 365Times Venture

കേരളത്തോടുള്ള അവഗണന; ഫെബ്രുവരി 25ന് കേരളത്തിലെ കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കാന്‍ സി.പി.ഐ.എം

Date:



Kerala News


കേരളത്തോടുള്ള അവഗണന; ഫെബ്രുവരി 25ന് കേരളത്തിലെ കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കാന്‍ സി.പി.ഐ.എം

തിരുവനന്തപുരം: ഫെബ്രുവരി 25ന് സംസ്ഥാനത്തെ കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി. കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സമരത്തിന്റെ ഭാഗമാകണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ സമരം നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ മാര്‍ച്ച് നാലിനാണ് ഉപരോധ സമരം നടക്കുകയെന്നും സി.പി.ഐ.എം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള ഈ പോരാട്ടത്തില്‍ ഓരോ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി പറഞ്ഞു.

കേരളം മുന്നോട്ടുവെക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും തടഞ്ഞുവെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര അവഗണന പല ഘട്ടങ്ങളിലും കേരളത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിന്റെ ആഴവും പരപ്പും പലമടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. നവ ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരെ ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്നും സി.പി.ഐ.എം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ കേരളത്തിന് അര്‍ഹമായവ പോലും നല്‍കേണ്ടതില്ലെന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പൊരുതേണ്ടതുണ്ടെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

പ്രത്യേക റെയില്‍വേ സോണ്‍, എയിംസ് തുടങ്ങിയവ അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യങ്ങളോടും കേന്ദ്രം മുഖം തിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ നിന്ന് കേരളമെന്ന വാക്കുപോലും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തോട് കേന്ദ്രം പുലര്‍ത്തുന്ന അവഗണനയുടെ പ്രത്യക്ഷ തെളിവാണിതെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിനുള്ള വിഹിതം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിഹിതം എന്നിവയെല്ലാം വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നത്. നികുതി വിഹിതം പങ്കുവെക്കുന്നതിലും കേരളത്തിന്റെ പങ്ക് വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാട് സംസ്ഥാനത്തിന്റെ 54700 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നതെന്നും സി.പി.ഐ.എം പറഞ്ഞു.

ലോകത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ജീവിത മാര്‍ഗവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം ഇനിയും തയാറാകാത്തത് അത്യന്തം അപലപനീയമാണെന്നും സി.പി.ഐ.എം പറഞ്ഞു.

സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ മേഖലയിലും മോദി സര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് യു.ജി.സിയുടെ കരട് മാര്‍ഗരേഖ. ഫെഡറല്‍ തത്വങ്ങളെയാകെ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വര്‍ഗീയവത്ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഈ മാര്‍ഗരേഖയുമെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി പറഞ്ഞു.

Content Highlight: Neglect of Kerala; CPIM to blockade central offices in Kerala on February 25




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related