4
March, 2025

A News 365Times Venture

4
Tuesday
March, 2025

A News 365Times Venture

എസ്‌കലേറ 2025- മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡൂൾന്യൂസിനും മാതൃഭൂമി ന്യൂസിനും ദേശാഭിമാനിക്കും പുരസ്‌കാരം

Date:



Kerala News


എസ്‌കലേറ 2025: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡൂൾന്യൂസിനും മാതൃഭൂമി ന്യൂസിനും ദേശാഭിമാനിക്കും പുരസ്‌കാരം

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ (കെ.എസ്.ഡബ്ല്യു.ഡി.സി) സ്ത്രീ സംരംഭകര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള എസ്‌കലേറ 2025മായി ബന്ധപ്പെട്ട മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി ദിനപത്രത്തിനാണ് ലഭിച്ചത്.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച കവറേജിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് അര്‍ഹരായി. ഡൂള്‍ന്യൂസാണ് മികച്ച ഓണ്‍ലൈന്‍ മാധ്യമത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ദേശാഭിമാനി ദിനപത്രത്തിലെ ആന്‍സ് ട്രീസ ജോസഫ് മികച്ച റിപ്പോര്‍ട്ടറും നിലിയ വേണുഗോപാല്‍ (ദേശാഭിമാനി) മികച്ച ഫോട്ടോഗ്രാഫറിനുള്ള പുരസ്‌കാരവും നേടി. മാതൃഭൂമി ന്യൂസിലെ എ.കെ. സ്റ്റെഫിന്‍ മികച്ച റിപ്പോര്‍ട്ടറായും പ്രേം ശശി മികച്ച ക്യാമറമാനായും തെരഞ്ഞെടുക്കപ്പെട്ടു.

ഏഴ് ദിവസമായി നടന്ന മേളയുടെ സമാപനത്തോട് അനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വനിതാ സംരംഭകര്‍ക്കായി നടത്തുന്ന എസ്‌കലേറ 2025ന്റെ രണ്ടാം പതിപ്പാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.

ഇടപ്പഴിഞ്ഞിയിലെ ആര്‍.ഡി.ആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മേളയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 70ഓളം സ്ത്രീ സംരംഭകര്‍ ഭാഗമായി.

സംരംഭകര്‍ക്ക് വര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുകയും മേളയിലെ വില്‍പ്പനയിലൂടെ വരുമാനം ലഭിക്കുകയും ചെയ്തു. സ്ത്രീ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് ഡിസംബറില്‍ വിപുലമായ മേള സംഘടിപ്പിക്കാന്‍ കെ.എസ്.ഡബ്ല്യു.ഡി.സി തീരുമാനിച്ചിട്ടുണ്ട്.

Content Highlight: Escalera 2025: Media Awards Announced; Award for Mathrubhumi News and Desabhimani

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എം.വി. ഗോവിന്ദന്‍; ആറ് മാസം തരാമെന്ന് വി.ടി. ബല്‍റാം

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി....