‘നിങ്ങള്‍ ദുര്‍ഗയാകൂ, പക്ഷെ ഹിജാബിയാകരുത്’; രാജസ്ഥാനില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി റാലി
ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി സംഘടിപ്പിച്ച് അധ്യാപകര്‍. ദിയോഗഡ് പട്ടണത്തിലാണ് സംഭവം. കാവി പാതകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും റാലി നടത്തിയത്.
റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ‘ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ജയ് ശ്രീറാം വിളിക്കണം’ റാലിയില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.
‘നിങ്ങള്‍ ദുര്‍ഗയാകൂ, കാളിയാകൂ, പക്ഷെ ഹിജാബിയാകരുത്’ എന്ന മുദ്രാവാക്യവും റാലിക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ മുഴക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ മുതിര്‍ന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായും റാലി നയിക്കുന്നതായും കാണാം.
റാലിയില്‍ പങ്കെടുത്ത ഏതാനും വിദ്യാര്‍ത്ഥികള്‍ ഹിന്ദു ദൈവങ്ങളുടെ വേഷവും ധരിച്ചിരുന്നു. പൊലീസിന്റെ സുരക്ഷയോട് കൂടിയാണ് റാലി നടന്നത്. സംഭവത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Content Highlight: Rajasthan: Led by teachers, school children rally with anti-religious slogans