ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ഇസ്രഈലി ബന്ദികളുടെ കുടുംബങ്ങള്‍. തീരുമാനം പിന്‍വലിക്കാന്‍ ബന്ദികളുടെ കുടുംബങ്ങള്‍ നെതന്യാഹുവിന് 24 മണിക്കൂര്‍ സമയവും നല്‍കി. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു, വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍, ഊര്‍ജമന്ത്രി എലി കോഹന്‍ എന്നിവര്‍ക്ക് ബന്ദികളുടെ കുടുംബാംഗങ്ങള്‍ സംയുക്തമായി കത്തയക്കുകയാണ് ചെയ്തത്. കത്തില്‍ ഒപ്പിട്ടവരുടെ പേരുകള്‍ വ്യക്തമല്ല. ഗസയിലെ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബങ്ങള്‍ അറിയിച്ചു. ഗസയില്‍ ഇനിയും വൈദ്യുതി തടസപ്പെട്ടാല്‍ അത് […]
Source link
’24 മണിക്കൂര്‍ സമയം തരും’; ഗസയില്‍ വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് ഇസ്രഈല്‍ ബന്ദികളുടെ കുടുംബങ്ങള്‍
Date: