17
March, 2025

A News 365Times Venture

17
Monday
March, 2025

A News 365Times Venture

താമരശ്ശേരിയിൽ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടും; നിർദേശം നൽകി കോഴിക്കോട് ഡി.ഇ.ഒ

Date:

താമരശ്ശേരിയിൽ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടും; നിർദേശം നൽകി കോഴിക്കോട് ഡി.ഇ.ഒ

താമരശ്ശേരി: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡി.ഇ.ഒയാണ് ഉത്തരവിട്ടത്. എം.ജെ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. പല സ്ഥാപനങ്ങളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയാസം ഉണ്ടാക്കുന്നെന്നും ഉത്തരവിൽ പറയുന്നു. അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ അംഗീകാരമില്ലാത്ത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചിരുന്നു. അതിന്റെ തുടർ നടപടിയാണിത്. ഇത് സംബന്ധിച്ച് താമരശ്ശേരി ഡി.ഇ.ഒ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തരമായി പൂട്ടിക്കണമെന്നാണ് ഉത്തരവിൽ ആവശ്യപ്പെടുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ട്യൂഷൻ സെന്ററുകൾ പരസ്യം നൽകുകയും കുട്ടികളെ ആകർഷിക്കുകയും ചെയ്യുന്നുവെന്നും അച്ചടക്കമില്ലാത്ത പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുവെന്നും ഇത് വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പഠ്യേതര പ്രവർത്തനങ്ങൾക്ക് ട്യൂഷൻ സെന്ററുകൾ പ്രാധാന്യം നൽകുന്നുവെന്നും ഉത്തരവിൽ പറയുന്നു. അംഗീകാരമില്ലാത്ത പഠനരീതി അവലംബിക്കുന്നുവെന്നും അമിതമായി ഫീസ് വാങ്ങുന്നുവെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലയിലെ അംഗീകാരമില്ലാത്ത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി തീരുമാനിച്ചു. ട്യൂഷൻ കേന്ദ്രങ്ങളിലെ പരിപാടികൾ പൊലീസിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം.

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടും. സ്കൂ‌ൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം കുട്ടികൾ നേരിടുന്ന പ്രശ്ന‌ങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി ചൈൽഡ്‌ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് എല്ലാ സ്‌കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.

താമരശേരി പഴയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിയെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത് എളേറ്റിൽ വട്ടോളി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നുപോവുകയും ഇതിനെത്തുടർന്ന് താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ കൂവി വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലെ തുടക്കം. ഇതിൻ്റെ പേരിൽ വീണ്ടും നടന്ന സംഘർഷത്തിലായിരുന്നു വിദ്യാർത്ഥി കൊല്ലപ്പെട്ടത്.

 

 

 

Content Highlight: Kozhikode DEO issues directive to close illegal tuition centers in Thamarassery




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ...

മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണം; തന്ത്രപീഠാധിശ്വര്‍ അനികേത് ശാസ്ത്രി മഹാരാജ്

മുംബൈ: മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ത്രിംബകേശ്വറിലെ തന്ത്രപീഠാധിശ്വര്‍ അനികേത്...