17
March, 2025

A News 365Times Venture

17
Monday
March, 2025

A News 365Times Venture

ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ സമരത്തിലൂടെ തീര്‍ക്കേണ്ടതല്ല, കേന്ദ്ര സഹായം ലഭിച്ചാല്‍ ഓണറേറിയം വര്‍ധിപ്പിക്കും- മുഖ്യമന്ത്രി

Date:



Kerala News


ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ സമരത്തിലൂടെ തീര്‍ക്കേണ്ടതല്ല, കേന്ദ്ര സഹായം ലഭിച്ചാല്‍ ഓണറേറിയം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ സമരത്തിലൂടെ തീര്‍ക്കേണ്ടതല്ലെന്നും കേന്ദ്രസഹായം ലഭിച്ചാല്‍ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശാവര്‍ക്കര്‍മാരുടേത് എന്തെങ്കിലും ബാധ്യതയാണെങ്കില്‍ അത് പരിഹരിച്ച് പോവുമെന്നും അവരുടെ ഓണറേറിയം വര്‍ധിപ്പിക്കുകയെന്നത് പൊതുവായ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം സമരത്തിന്റെ ഭാഗമായി മാത്രം തീരുമാനിക്കാന്‍ കഴിയുന്നൊരു കാര്യമല്ലെന്നും കേന്ദ്രസഹായം ലഭിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ ആനുകൂല്യം നല്‍കിയ സംസ്ഥാനമാണ് കേരളമെന്ന് എല്‍.ഡി.എഫ് ഗവണ്‍മെന്റിന് അഭിമാനപൂര്‍വം പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ട്വന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചില സാമ്പത്തിക പ്രയാസങ്ങള്‍ വന്നപ്പോള്‍ ചില കാര്യങ്ങള്‍ കുടിശ്ശികയായിട്ടുണ്ടാവുമെന്നും ആ കുടിശ്ശിക തീര്‍ക്കാന്‍ ഗവണ്‍മെന്റിന് ബാധ്യതയുണ്ടെന്നും അത് പൂര്‍ണമായും നിറവേറ്റുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുകയെന്നത് വളരെ പ്രധാനമായ കാര്യമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വ്യക്തതയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം തന്നാലും തന്നില്ലെങ്കിലും കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുത്തുപോകുന്ന നിലയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവരില്‍ നിന്ന് വാങ്ങേണ്ടത് പിന്നെ വാങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായ ഏതെങ്കിലും കുടിശ്ശികയുണ്ടെങ്കില്‍ തീര്‍ത്തുപോകുമെന്നും ഇക്കാര്യത്തില്‍ മറ്റേതെങ്കിലും നടപടി സംസ്ഥാനം സ്വീകരിക്കേണ്ടതായില്ലെന്നും അദ്ദേഹം പറഞ്ഞു. സമരവുമായി മുന്നോട്ട് പോകുന്നത് കൊണ്ടുമാത്രം നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമരം ഓണറേറിയവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍വഹിച്ചുകഴിഞ്ഞ കാര്യമാണെന്നും അത് ഇപ്പോള്‍ നിര്‍വഹിക്കേണ്ടതല്ലെന്നും പൊതുവില്‍ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രഗവണ്‍മെന്റിന്റെ സഹായം പ്രധാനമാണെന്നും അതിനായി ഒരുമിച്ച് നില്‍ക്കാമെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Asha workers’ problems should not be resolved through strikes, honorarium will be increased if central assistance is received: Chief Minister




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ...