17
March, 2025

A News 365Times Venture

17
Monday
March, 2025

A News 365Times Venture

ബജറ്റ് ലോഗോയിലെ രൂപ ചിഹ്നം മാറ്റിയത് സംസ്ഥാനത്തിന് ഭാഷ നയത്തോടുള്ള പ്രതിബദ്ധത; തമിഴ്‌നാട് മുഖ്യമന്ത്രി

Date:

ബജറ്റ് ലോഗോയിലെ രൂപ ചിഹ്നം മാറ്റിയത് സംസ്ഥാനത്തിന് ഭാഷ നയത്തോടുള്ള പ്രതിബദ്ധത; തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട്ടിലെ ബജറ്റ് ലോഗോയിലെ രൂപ ചിഹ്നം മാറ്റിയത് ഭാഷാ നയത്തോടുള്ള പ്രതിബദ്ധത കാണിക്കാനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബജറ്റ് ലോഗോയില്‍ നിന്നും രൂപ ചിഹ്നം മാറ്റിയതിന് പിന്നാലെയുള്ള സ്റ്റാലിന്റെ ആദ്യ പ്രതികരണമാണിത്.

തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നും പ്രതികരിക്കാതെ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെയും സ്റ്റാലിന്‍ വിമര്‍ശനമുന്നയിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എ പ്രകാരം തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനും ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെയാണ് വിമര്‍ശനമെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടിന്റെ ദ്വിഭാഷ നയത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണിതെന്നും തമിഴ് ഭാഷ ഇഷ്ടപ്പെടാത്തവര്‍ അതി വലിയ വാര്‍ത്തയാക്കി മാറ്റിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഫണ്ട് ആവശ്യപ്പെട്ട് 100 തവണയില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയെന്നും അതിലൊന്നും കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും പറഞ്ഞ സ്റ്റാലിന്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട പണം വേണ്ടെന്ന് വച്ചാല്‍ പോലും എന്‍.ഇ.പി പ്രകാരമുള്ള ത്രിഭാഷ നയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശികമായ അഭിമാനത്തെ മുന്‍നിര്‍ത്തി വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് തമിഴ്നാട് സര്‍ക്കാരെന്ന് നിര്‍മല സീതാരാമന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. രൂപയുടെ ചിഹ്നം മാറ്റിസ്ഥാപിക്കുന്നത് അപകടകരമായ ഒരു മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും ഭാഷാ- പ്രാദേശിക വര്‍ഗീയതയ്ക്ക് ഉദാഹരണമാണിതെന്നും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.

ഇന്ത്യന്‍ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നിന്നും തമിഴ്നാട് സര്‍ക്കാര്‍ ഒഴിവാക്കിയത്. പകരം തമിഴില്‍ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്.

മാര്‍ച്ച് 14ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന് മുമ്പ് മുഖ്യമന്ത്രി സ്റ്റാലിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. ദ്രാവീഡിയന്‍ മോഡല്‍, ടി.എന്‍ ബജറ്റ് 2025 എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് ടീസര്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിലുള്‍പ്പെടെ സംസ്ഥാനം ഉപയോഗിച്ചിരിക്കുന്നത് രൂപയുടെ ഔദ്യോഗിക ചിഹ്നം തന്നെയായിരുന്നു.

Content Highlight: Changing the rupee symbol in the budget logo is a sign of the state’s commitment to language policy: Tamil Nadu Chief Minister

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related