മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയെ വിടാതെ ശിവസേന. നിലവിലുള്ള കേസുകള്‍ക്ക് പുറമെ മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് വ്യത്യസ്ത കേസുകള്‍കൂടി കുനാല്‍ കമ്രയ്‌ക്കെതിതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു പരാതി നല്‍കിയിരിക്കുന്നത് ജല്‍ഗവോണ്‍ കോര്‍പ്പറേഷന്‍ മേയറും മറ്റ് രണ്ട് പരാതികള്‍ നാസിക്കില്‍ നിന്നുള്ള ഒരു ഹോട്ടലുടമയും ബിസിനസുകാരനുമാണ് നല്‍കിയിരിക്കുന്നത്. ജല്‍ഗവോണ്‍ മേയര്‍ സമര്‍പ്പിച്ച പരാതിയില്‍, സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരായി കമ്ര അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപിക്കുന്നത്. […]
Source link
കുനാല്‍ കമ്രയെ വിടാതെ ശിവസേന; മൂന്ന് കേസുകള്‍കൂടി ഫയല്‍ ചെയ്തു
Date:




