13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ വീണ്ടും പ്രശംസിച്ച് ശശി തരൂർ; ഇത്തവണ പ്രശംസ വാക്സിൻ നയതന്ത്രത്തിന്

Date:

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ വീണ്ടും പ്രശംസിച്ച് ശശി തരൂർ; ഇത്തവണ പ്രശംസ വാക്സിൻ നയതന്ത്രത്തിന്

ന്യൂദൽഹി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. നിരവധി രാജ്യങ്ങളിലേക്ക് കൊവിഡ് -19 വാക്സിനുകൾ വിതരണം ചെയ്യാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ വാക്സിൻ മൈത്രി സംരംഭത്തിന് സാധിച്ചെന്നായിരുന്നു കോൺഗ്രസ് എം.പി ശശി തരൂരിന്റെ പ്രശംസ.

കൊവിഡ് മഹാമാരിക്കാലത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വീകരിച്ച വാക്സിൻ നയതന്ത്രം അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ ശക്തമായ നേതൃത്വത്തിന്റെ ഉദാഹരണമാണെന്നും തരൂർ പറഞ്ഞു. ഇംഗ്ലീഷ് മാസികയായ ദി വീക്കിൽ എഴുതിയ ‘കൊവിഡ്സ് സിൽവർ ലൈനിങ് ഫോർ ഇന്ത്യ’ എന്ന കോളത്തിൽ, കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയുടെ വാക്സിൻ നയതന്ത്രം വളരെയധികം വേറിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായി ഇന്ത്യ മാറി. 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾ വിതരണം ചെയ്തുകൊണ്ട്, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സഹായഹസ്തം നീട്ടാനുള്ള കഴിവ് ഇന്ത്യ തെളിയിച്ചു,’ തരൂർ പറഞ്ഞു.

സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് കൊവിഡ് കാലത്ത് ഇന്ത്യയ്ക്ക് ചെയ്യാനായി. ഇത് നമ്മുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തി. ഒരു ഉത്തരവാദിത്തമുള്ള ആഗോള നേതൃസ്ഥാനത്തേക്ക് ഇന്ത്യ നടന്നുകയറിയെന്നും ലോകമെമ്പാടും നിന്ന് ഇന്ത്യയ്ക്ക് പ്രശംസകള്‍ ലഭിച്ചുവെന്നും ശശി തരൂര്‍ കുറിച്ചു.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ നിര്‍മിച്ച് നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്ന് തരൂര്‍ പറഞ്ഞു.

ഉക്രൈൻ യുദ്ധം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രശംസിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പരാമർശം.

 

Content Highlight: Shashi Tharoor praises PM Modi’s leadership again, this time for vaccine diplomacy




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related