3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

ട്രംപിന് ആശ്വാസം; പിരിച്ചുവിട്ട ഫെഡറല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ജില്ല ജഡ്ജിയുടെ ഉത്തരവ് സുപ്രീം കോടതി തടഞ്ഞു

Date:



World News


ട്രംപിന് ആശ്വാസം; പിരിച്ചുവിട്ട ഫെഡറല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ജില്ല ജഡ്ജിയുടെ ഉത്തരവ് സുപ്രീം കോടതി തടഞ്ഞു

വാഷിങ്ടണ്‍: ഫെഡറല്‍ കോടതികളില്‍ നിന്ന് അടിക്കടിയുണ്ടായ പ്രതികൂല ഉത്തരവിനൊടുവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ വിധി പുറപ്പെടുവിച്ച് യു.എസ് സുപ്രീം കോടതി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പിരിച്ചുവിട്ട താത്കാലിക ഫെഡറല്‍ ജീവനക്കാരെ തിരിച്ച് എടുക്കണമെന്ന ജില്ല കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ പറയാന്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സോണിയ സൊട്ടോമയര്‍, കേതാന്‍ജി ബ്രൗണ്‍ ജാക്സണ്‍ എന്നിവര്‍ വ്യക്തമാക്കി.

ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ഏകദേശം 16,000 തൊഴിലാളികളെ ഫെഡറല്‍ ഏജന്‍സികള്‍ പുനഃസ്ഥാപിക്കണമെന്ന് കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്ജിയാണ് ഉത്തരവിട്ടത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കാലിഫോര്‍ണിയ ജഡ്ജി വില്യം അല്‍സപ്പ് വാക്കാലാണ് നിര്‍ദേശം നല്‍കിയത്.എന്നാല്‍  മാര്‍ച്ച് 13ന് പുറപ്പെടുവിച്ച ഈ ഉത്തരവ് സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

ഒരു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള പ്രൊബേഷണറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടാന്‍ യു.എസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന് അധികാരമില്ലെന്നായിരുന്നു കാലിഫോര്‍ണിയ ജഡ്ജി വില്യം അല്‍സപ്പിന്റെ ഉത്തരവ്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹ അധ്യക്ഷനായ ഇലോണ്‍ മസ്‌കും ചേര്‍ന്നാണ് ഭരണത്തിലെ ചെലവ് കുറയ്ക്കുന്നതിനായാണ്‌ ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന മേഖകളിലെ 54000 ഓളം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു ട്രംപിന്റെ ഉത്തരവ്.

രാജ്യത്തിന്റെ 6.7 ട്രില്യണ്‍ ഡോളര്‍ ബജറ്റില്‍ നിന്ന് 1 ട്രില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുക എന്നതാണ് മസ്‌ക് ചെലവുചുരുക്കല്‍കൊണ്ട് ലക്ഷ്യമിടുന്നത്‌. മസ്‌കിന്റെ ഈ ചെലവുചുരുക്കല്‍ പദ്ധതിക്ക്‌ ട്രംപിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.

Content Highlight: Relief for Trump; Supreme Court blocks district judge’s order to reinstate laid-off federal employees




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം...