3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

പുതിയ വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

Date:

പുതിയ വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്ത് പുതിയ വഖഫ് നിയമം പ്രാബല്യത്തില്‍. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ ആഴ്ച്ച പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് (ചൊവ്വാഴ്ച്ച്) നിലവില്‍ വന്നെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് വിജ്ഞാപനത്തിലൂടെ അറിയിച്ചു.

അതേസമയം വഖഫ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പതിനഞ്ചോളം ഹരജികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തടസ ഹരജി ഫയല്‍ ചെയ്തു. കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ തടസ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീം കോടതി പരിഗണിക്കും. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഡി.എം.കെയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി രാജ്യത്തെ വിഭജിക്കാനും ന്യൂനപക്ഷത്തെ അപമാനിക്കാനാണെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് വിവാദമായ വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെക്കുറിച്ചുള്ള 12 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്.

ലോക്‌സഭയില്‍ ഏപ്രില്‍ മൂന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബില്‍ പാസായത്. 288 വോട്ടുകള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. തുടര്‍ന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗഗതികള്‍ വോട്ടിനിട്ടതിനു ശേഷം തള്ളി. മാര്‍ച്ച് അഞ്ചിന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു.

കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്‌ലിം ഇതര വിഭാഗക്കാരെയും ഉള്‍പ്പെടുത്തണം, തര്‍ക്കത്തിലുള്ള സ്വത്ത് വഖഫ് സ്വത്താണോ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കുന്നത് ഇനിമുതല്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കണം, വഖഫ് സ്വത്തുക്കള്‍ സര്‍വേ നടത്തി നിര്‍ണയിക്കാനുള്ള സര്‍വേ ചുമതല വഖഫ് കമീഷണര്‍മാരില്‍ നിന്ന് മാറ്റി കലക്ടര്‍മാര്‍ക്ക് നല്‍കി, അഞ്ച് വര്‍ഷമായി ഇസ്‌ലാം മതം പിന്തുടരുന്നു എന്ന് തെളിയിക്കുന്നവര്‍ക്ക് മാത്രമേ ഇനി വഖഫ് ദാനം ചെയ്യാനാകൂ, ഏതു വഖഫ് വസ്തുവും ഏതു സമയത്തും ഓഡിറ്റ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കും തുടങ്ങിയ സുപ്രധാന ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ കൊണ്ടുവന്നത്.

Content Highlight: Waqf amendment act came into force




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം...