11
March, 2026

A News 365Times Venture

11
Wednesday
March, 2026

A News 365Times Venture

ബുള്‍ഡോസ് രാജില്‍ വീണ്ടും കോടതിയലക്ഷ്യം- മുന്നറിയിപ്പില്ലാതെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റിയ രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി

Date:



national news


ബുള്‍ഡോസ് രാജില്‍ വീണ്ടും കോടതിയലക്ഷ്യം: മുന്നറിയിപ്പില്ലാതെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റിയ രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി: രാജസ്ഥാനില്‍ മുന്നറിയിപ്പില്ലാതെ അനധികൃതമായി വ്യക്തിയുടെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റിയതില്‍ അധികൃതരോട് വിശദീകരണം തേടി സുപ്രീം കോടതി. വിഷയത്തില്‍ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

നവംബര്‍ 13ന് ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ട കോടതി വിധി ലംഘിച്ച് അനധികൃതമായി പൊളിച്ചുമാറ്റല്‍ നടത്തിയതിനെതിരായാണ് ഹരജി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, എ.ജി. മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ഹരജി നാല് ആഴ്ചകള്‍ക്ക് ശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 22നാണ് അധികൃതര്‍ ഉത്തരവ് അവഗണിച്ച് ജയ്‌സല്‍മീറിലെ തന്റെ കെട്ടിടങ്ങള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചുമാറ്റിയതെന്ന് ഹരജിക്കാരന്‍ പറഞ്ഞു.

നിലവില്‍ സ്വത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുണ്ടെന്നും വിശദീകരണം നല്‍കുന്നതിന് മുമ്പ് തന്നെ അധികൃതര്‍ ചേര്‍ന്ന് സ്ഥലം കൈയേറുകയും പൊളിച്ചുമാറ്റുകയായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.

സാധുവായ ഒരു നോട്ടീസോ നടപടിക്രമങ്ങളോ ഇല്ലാതെയാണ് പൊളിക്കല്‍ നടന്നതെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.

വസ്തുവിന്റെ ഉടമയ്ക്ക് 15 ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയും നിയമപരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും കെട്ടിടങ്ങള്‍ പൊളിക്കരുതെന്നായിരുന്നു നവംബര്‍ 15ലെ ഉത്തരവില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ബി.ആര്‍. ഗവായ് , ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രജിസ്ട്രേഡ് തപാല്‍ മുഖേന ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും നിര്‍ദിഷ്ട നോട്ടീസ് കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. നോട്ടീസില്‍ അനധികൃത നിര്‍മാണത്തിന്റെ സ്വഭാവം, നിയമ ലംഘനത്തിന്റെ വിശദാംശങ്ങള്‍, പൊളിക്കുന്നതിനുള്ള അടിസ്ഥാന കാരണം എന്നിവ അടങ്ങിയിരിക്കണമെന്നും വിധിയില്‍ പറയുന്നു.

പൊളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് കോടതി അവഹേളനത്തിന് കാരണമാകും എന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരിന് കോടതിയോ ജഡ്ജിയോ ആകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരത്തില്‍ വസ്തുവകകള്‍ പൊളിക്കുന്ന പൊതു ഉദ്യോഗസ്ഥര്‍ അതിന് ഉത്തരവാദികളായിരിക്കണമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

Content Highlight: Contempt of court again in bulldozer raj: Supreme Court criticizes Rajasthan government for demolishing properties without warning




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related