18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

വയസ് പറഞ്ഞെന്നെ മൂലക്കിരുത്താന്‍ നോക്കേണ്ട; രാജീവ് ചന്ദ്രശേഖറിനെ ഇരുത്തി ബി.ജെ.പി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് സി.കെ പത്മനാഭന്‍

Date:

വയസ് പറഞ്ഞെന്നെ മൂലക്കിരുത്താന്‍ നോക്കേണ്ട; രാജീവ് ചന്ദ്രശേഖറിനെ ഇരുത്തി ബി.ജെ.പി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് സി.കെ പത്മനാഭന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

മുതിര്‍ന്ന പ്രവര്‍ത്തകനെന്ന് പറഞ്ഞ് മൂലയില്‍ ഇരിക്കാന്‍ പോകുന്നില്ലെന്നും നിങ്ങളങ്ങനെ തന്നെ ഇരുത്താന്‍ നോക്കെണ്ടെന്നും പറഞ്ഞ സി.കെ പത്മനാഭന്‍ 77 വയസ് കഴിഞ്ഞ ചെറുപ്പക്കാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ നിരവധി സ്ഥലങ്ങളില്‍ പോയി ധ്യാനിച്ചവനാണെന്നും അതുകൊണ്ട് തന്റെ പ്രായം പറയേണ്ടെന്നും സി.കെ പത്മനാഭന്‍ പറഞ്ഞു.

‘മുതിര്‍ന്ന പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ അങ്ങനെ ഇരുത്താന്‍ നോക്കേണ്ട. അങ്ങനെ ഒരു മൂലയിലൊന്നും ഞാന്‍ ഇരിക്കാന്‍ പോവുന്നില്ല. മനസിലായോ.

ഞാന്‍ തിരുവില്വാമലയില്‍ രമണ മഹര്‍ഷി 14 വര്‍ഷം തപസ് ചെയ്ത വിരൂപാക്ഷ ഗുഹയില്‍ പോയിരുന്ന് ധ്യാനിച്ചവനാണ്. ഇവിടെ മരുത്വാമലയില്‍ ശ്രീനാരായണ ഗുരുദേവന്‍ ആറ് വര്‍ഷം തപസ് ചെയ്ത് ആത്മസാക്ഷാത്ക്കാരം നേടിയ പിള്ളത്തടത്തില്‍ പോയി ധ്യാനിച്ചവനാണ്. അുകൊണ്ട് എന്റെ പ്രായം പറയേണ്ട. ഞാന്‍ ചെറുപ്പമാണ്, സി.കെ പത്മനാഭന്‍ പറഞ്ഞു.

മുമ്പ് കമ്മ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1969ലാണ് ബി.ജെ.പിയിലെത്തുന്നത്. നിലവില്‍ അദ്ദേഹം ഏഖിലേന്ത്യ നിര്‍വാഹക സമിതി അംഗമാണ്.

Content Highlight: CK Padmanabhan publicly criticizes BJP leadership by sitting Rajiv Chandrasekhar




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related