16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

കേരളം ഇന്ത്യയിലല്ലേ? കേന്ദ്ര ബഡ്ജറ്റില്‍ കിട്ടിയത് ആമ മുട്ട, വിമര്‍ശിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍

Date:



Kerala


കേരളം ഇന്ത്യയിലല്ലേ? കേന്ദ്ര ബഡ്ജറ്റില്‍ കിട്ടിയത് ആമ മുട്ട, വിമര്‍ശിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: കേരളത്തെ തഴഞ്ഞുകൊണ്ടുള്ള 2026-27 കേന്ദ്ര ബഡ്ജറ്റിനെതിരെ വിമര്‍ശനവുമായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍. കേരളത്തിന്റെ 50 ശതമാനം ആവശ്യങ്ങളും പരിഗണിക്കാതെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബഡ്ജറ്റ് അവതരിപ്പിച്ചത്.

എയിംസ്, അതിവേഗ റെയില്‍ എന്നീ പദ്ധതികളില്‍ കേരളം അവഗണിക്കപ്പെട്ടു. കടലാമ സംരക്ഷണ പദ്ധതിയും തീരദേശ ടൂറിസവുമാണ് കേരളത്തിനായി വകയിരുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തുന്നത്.

കേരളത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ധാതു ഇടനാഴിയില്‍ ആശങ്കയുള്ളതായി സംസ്ഥാന വ്യാവസായികമന്ത്രി പി. രാജീവ്, കോണ്‍ഗ്രസ് എം.പിയും ഐ.സി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് എം.പി ഷാഫി പറമ്പില്‍ എന്നിവര്‍ പ്രതികരിച്ചു.

‘കേരളത്തിന് അതിവേഗം വേണ്ട, ആമയുടെ വേഗം മതി – ലെ കേന്ദ്രം,’ എന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ഇത്തവണത്തെ ബഡ്ജറ്റില്‍ കേരളത്തിന് കിട്ടിയത് ആമ മുട്ടയാണെന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനും പ്രതികരിച്ചു.

ബഡ്ജറ്റിനെ ‘സീറോ ബഡ്ജറ്റ്‘ എന്നാണ് കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍ വിശേഷിപ്പിച്ചത്. ഇത്തവണത്തേത് കേരളത്തെ പൂര്‍ണമായും തഴഞ്ഞുകൊണ്ടുള്ള കേന്ദ്ര ബഡ്ജറ്റാണെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി പറഞ്ഞു. കേരളം ഇന്ത്യയില്‍ അല്ലേയെന്നും ശ്രീമതി ചോദ്യമുയര്‍ത്തി.

കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രമാണ് കിട്ടിയതെന്ന് സി.പി.ഐ.എം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കടലമായാണ് ഇത്തവണത്തെ താരമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദിഖ് പരിഹസിച്ചു.

‘അതിവേഗ റെയിലിന് പകരം കേരളത്തിന് ആമവളര്‍ത്തല്‍ കേന്ദ്രം, വികസിത കേരളം,’ എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം ഒരുമണിക്കൂര്‍ 26 മിനിട്ട് നീണ്ടുനില്‍ക്കുന്ന ബഡ്ജറ്റ് അവതരണമാണ് നിര്‍മല സീതാരാമന്‍ നടത്തിയത്. ബഡ്ജറ്റ് അവതരണം പൂര്‍ത്തിയായതോടെ സെന്‍സെക്‌സ് ആയിരം പോയിന്റിലധികം ഇടിഞ്ഞു. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Isn’t Kerala in India? Turtle eggs received in the central budget, ruling and opposition leaders criticize




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...