16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

Date:

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയി(57)യുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ബെഗളൂരു ബന്നാര്‍ഘട്ടയിലെ കല്‍ക്കെരെ സെന്റ്. ജോസഫ് പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

തന്റെ പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളെല്ലാം നിലനില്‍ക്കുന്ന ബെംഗളൂരുവിലായിരിക്കണം അവസാനചടങ്ങുകള്‍ എന്ന് മുമ്പ് തന്നെ റോയ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് കുടുംബം അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് അന്ത്യ ശുശ്രൂഷകള്‍ ബെംഗളൂരുവില്‍ തന്നെ നടത്തിയത്. തൃശൂര്‍ സ്വദേശിയാണ് സി.ജെ. റോയ്.

കല്‍ക്കരെയില്‍ തന്നെയുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു സി.ജെ. റോയിയുടെ പൊതുദര്‍ശനം.

സി.ജെ. റോയ് Photo: Fb.com

വെള്ളിയാഴ്ച ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ് മുറിയില്‍ വെടിയേറ്റ് മരിച്ചനിലയിലാണ് സി.ജെ. റോയിയെ കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതെന്നാണ് നിഗമനം.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഓഫീസിനുള്ളില്‍ നിന്നും വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതും പിന്നാലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോഴാണ് സി.ജെ. റോയിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതും. ബെംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ സി.ജെ. റോയി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും വിദേശത്തും റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ സജീവമായിരുന്നു. കാസനോവ, മേം ഹൂം മൂസ എന്നീ സിനിമകളുടെ നിര്‍മാതാവ് കൂടിയാണ്.

Content Highlight: The funeral rites of Confident Group owner C.J. Roy have been completed

 

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...