16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

ക്യൂബയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഭീഷണി; അപലപിച്ച് ഇടത് സംഘടനകൾ

Date:



India


ക്യൂബയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഭീഷണി; അപലപിച്ച് ഇടത് സംഘടനകൾ

ന്യൂദൽഹി: സോഷ്യലിസ്റ്റ് ക്യൂബയ്ക്ക് നേരെയുള്ള അമേരിക്കൻ ഭീഷണിയെ അപലപിച്ച് ഇന്ത്യയിലെ ഇടത് സംഘടനകൾ.

ക്യൂബയിലേക്കുള്ള ഓയിലും മറ്റ് അവശ്യവസ്തുക്കളും തടഞ്ഞുവെച്ചത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും ഐക്യ രാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലംഘനമാണെന്നും സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ.എം.എൽ തുടങ്ങിയ ഇടത് സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും പങ്കാളിയെയും തട്ടികൊണ്ടുപോയ അമേരിക്ക ഇപ്പോൾ ക്യൂബയിലേക്ക് എണ്ണ കയറ്റുമതിചെയ്യുന്ന രാജ്യങ്ങൾക്കുമുകളിൽ അധിക നികുതി ചുമത്തി ക്യൂബയെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമങ്ങളിലാണെന്നും ഇടതുസംഘടനകൾ ചൂണ്ടിക്കാട്ടി.

തീവ്രവാദം പ്രോത്സാഹിപ്പിച്ചും സാമ്പത്തികമായി ഞെരുക്കിയും 67 വർഷമായി ക്യൂബയെ തകർക്കാൻ ശ്രമിക്കുന്ന അമേരിക്ക ഫിദൽ കാസ്‌ട്രോയെ കൊല്ലാനും ശ്രമിച്ചു, എന്നാൽ അതെല്ലാം പരാജയപ്പെട്ടുവെന്ന് പ്രസ്താവന വിശദീകരിച്ചു.

ക്യൂബയ്ക്ക് നേരെയുള്ള മുന്നേ ഉണ്ടായിട്ടുള്ള

ആക്രമണങ്ങൾ പ്രതിരോധിച്ച ജനത ഈ ഉപരോധത്തെയും പ്രതിരോധിക്കുമെന്നതിൽ തങ്ങൾക്ക് പ്രതീക്ഷ ഉണ്ടെന്നും ഇടത് സംഘടനകൾ പറഞ്ഞു.

‘ക്യൂബ എല്ലാകാലത്തും അന്താരാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊണ്ടിട്ടുള്ള രാജ്യമാണ്. ക്യൂബ അവശ്യ ഘട്ടങ്ങളിൽ മറ്റുരാജ്യങ്ങളിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും അയച്ചിരുന്നു,’ പ്രസ്താവനയിൽ പറഞ്ഞു.

ലോകരാജ്യങ്ങളിലേക്ക് ഡോക്ടർമാരെയും വാക്‌സിനും എത്തിച്ചു നൽകിയിട്ടുള്ള ക്യൂബയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം മനുഷ്യത്വത്തിന്‌ നേരെയുള്ള അക്രമമായിത്തന്നെ കണക്കാക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ അമേരിക്കയുടെ ഭീഷണിയെ അപലപിക്കണമെന്നും ക്യൂബയോട് ഐക്യപ്പെടണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹം ക്യൂബയോടൊപ്പം നിൽക്കണമെന്നും അമേരിക്കയുടെ ആക്രമണ ശ്രമത്തെ അപലപിക്കണമെന്നും ആവശ്യപ്പെട്ട സംയുക്ത പ്രസ്താവന രാജ്യത്തെ ജനങ്ങളോട് യു.എസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രതിഷേധ റാലികൾ സംഘടിപ്പിക്കണമെന്നും ആഹ്വനംചെയ്തു.

സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എ.ഐ.എഫ്.ബി ജനറൽ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ സംയുക്തമായാണ് പ്രസ്‌താവനയിറക്കിയത്.

Content Highlight: left parties against US attack on Cuba




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...