15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

അംബേദ്കറുടെ ചിത്രം കീറിയെറിഞ്ഞു; ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർത്ഥികൾ

Date:

അംബേദ്കറുടെ ചിത്രം കീറിയെറിഞ്ഞു; ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർത്ഥികൾ

ബറൈലി: സ്കൂൾ മതിലിൽ പതിപ്പിച്ചിരുന്ന ഭരണഘടനാ നിർമാതാവ് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം വലിച്ചുകീറിയ സ്കൂൾ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർത്ഥികൾ.

ഉത്തർ പ്രദേശ്‌ മൊറാദാബാദ് ജില്ലയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവൻഷിക്കാണ് മർദനമേറ്റത്.

ചിത്രം വലിച്ചുകീറിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കമുള്ള സംഘമാണ് കഴിഞ്ഞമാസം 27 ന് അധ്യാപകനെ മർദിച്ചത്.

അതേസമയം അധ്യാപകൻ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കുട്ടികൾ തന്റെ പണം കവരാൻ ശ്രമിച്ചെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതിൽ സരസ്വതി ശിശു വിദ്യാമന്ദിർ സ്കൂൾ അധ്യാപകരും ആർ.എസ്.എസ് അംഗങ്ങളും പ്രതിഷേധിച്ചു.

അതേസമയം അഞ്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി ആസാദ് സമാജ് പാർട്ടി ജില്ലാ പ്രസിഡന്റ് പറഞ്ഞതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പോലീസ് നടപടി ഏകപക്ഷീയമാണെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പറയുന്നത്.

അതിനിടയിൽ അധ്യാപകൻ അംബേദ്കറുടെ ചിത്രം കീറിയിരുന്നെന്നും ദളിത് വിദ്യാർത്ഥികളെ അപമാനിച്ചിരുനെന്നും പ്രദേശവാസികളും ആരോപിക്കുന്നുണ്ട്.

സ്കൂളിലെയും പ്രദേശത്തെയും സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്കൂളിന് പൊലീസ് കാവലേർപ്പെടുത്തിരിക്കുകയാണ്.

ഇരുപതോളം വരുന്ന വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലെ മറ്റ് അധ്യാപകർ പ്രിൻസിപ്പലിനെ മർദ്ദനത്തിൽ നിന്നും രക്ഷിച്ചത്.

Content Highlight: school principal beaten by school students for assaulting Ambedkar




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related