11
March, 2026

A News 365Times Venture

11
Wednesday
March, 2026

A News 365Times Venture

അടുത്ത കാലത്തായി ഒപ്പുവെച്ചത് ഒമ്പത് വമ്പന്‍ കരാറുകളില്‍; കോണ്‍ഗ്രസിന്റെ തെറ്റ് തിരുത്തുകയാണ് കേന്ദ്രം- മോദി രാജ്യസഭയില്‍

Date:

അടുത്ത കാലത്തായി ഒപ്പുവെച്ചത് ഒമ്പത് വമ്പന്‍ കരാറുകളില്‍; കോണ്‍ഗ്രസിന്റെ തെറ്റ് തിരുത്തുകയാണ് കേന്ദ്രം: മോദി രാജ്യസഭയില്‍

ന്യൂദല്‍ഹി: രാജ്യസഭയില്‍ നന്ദി പ്രമേയത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനങ്ങളും നേട്ടങ്ങളും എണ്ണിപറഞ്ഞും പ്രതിപക്ഷത്തിനെ കടന്നാക്രമിച്ചുമായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യ അടുത്തകാലത്തായി ഒമ്പത് മേജര്‍ കരാറുകളിലാണ് ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യു.എസ് വ്യാപാര കരാറും മോദി രാജ്യസഭയില്‍ പരാര്‍ശിച്ചു. യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും വ്യാപാര കരാറുകളുണ്ടാക്കി.

ആഗോള ദക്ഷിണേഷ്യയിലെ ‘നേതൃത്വ ശബ്ദമായി’ ഇന്ത്യ മാറി. 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനുമായുള്ള ‘എല്ലാ കരാറുകളുടെയും മാതാവ്’ ഉള്‍പ്പടെ ഒമ്പത് വ്യാപാര കരാറുകളിലാണ് രാജ്യം ഒപ്പുവെച്ചതെന്ന് മോദി പറഞ്ഞു.

സാമ്പത്തിക രംഗത്ത് വന്‍ നേട്ടമുണ്ടാക്കി. ഇന്ത്യ നിരന്തരം ചെറുപ്പമായി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ യുവാക്കള്‍ നേതൃനിരയിലേക്ക് വരണം. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ നേട്ടമുണ്ടാക്കി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ കുതിക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോദി യു.പി.എ കാലത്ത് ബാങ്കിങ് തകര്‍ന്നെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ചെയ്തുവെച്ച തെറ്റുകള്‍ തിരുത്തുകയാണ് ബി.ജെ.പി സര്‍ക്കാരെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കോണ്‍ഗ്രസിന് അസമിലെ ജനതയോട് വെറുപ്പാണെന്നും മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നു. എസ്.ഐ.ആര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മോദി പരിഹസിക്കുകയും ചെയ്തു. കോടതി ഇപ്പോള്‍ വലിയ സമ്മര്‍ദത്തിലാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

അതേസമയം, പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം തളര്‍ന്ന് ഒളിച്ചോടിയെന്ന് മോദി പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു.

ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സദാനന്ദന്‍ മാസ്റ്ററുടെ കൃത്രിമക്കാലുകള്‍ സഭയില്‍ ഉയര്‍ത്തിവെച്ചതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയും മോദി രാജ്യസഭയില്‍ പരാമര്‍ശിച്ചു. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലാണ് കാലുകള്‍ ആക്രമിക്കപ്പെട്ടത്.

സദാനന്ദന്‍ മാസ്റ്റര്‍ എം.പിയെ അഭിനന്ദിക്കുന്നെന്നും മോദി പറഞ്ഞു. വെട്ടിമാറ്റിയത് ഒരു അധ്യാപകന്റെ കാലുകളാണെന്നും  പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: Nine major agreements signed in recent times; Centre is correcting Congress’ mistake: Modi in Rajya Sabha




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ നശിക്കാന്‍ സാധ്യതയെന്ന് ലാരിജാനി; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ടെഹ്റാന്‍: സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എസിന് ഇറാന്റെ...