10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

യു.എസ് മധ്യസ്ഥത ഫലം കണ്ടില്ല; റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

Date:



Russia-Ukraine War


യു.എസ് മധ്യസ്ഥത ഫലം കണ്ടില്ല; റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ദുബായ്: ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസിന്റെ മധ്യസ്ഥയില്‍ നടത്തിയ രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ല.

യു.എ.ഇയില്‍ നടത്തിയ ചര്‍ച്ച യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളാതെയാണ് പിരിഞ്ഞത്.

അതേസമയം, യുദ്ധത്തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് ഇരു കൂട്ടരും സമ്മതമറിയിച്ചിരുന്നു. തുടര്‍ന്ന് 157 യുദ്ധത്തടവുകാരെ കൈമാറിയെന്ന് യു.എസും ഉക്രൈനും റഷ്യയും സ്ഥിരീകരിച്ചു.

യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറുമാണ് അമേരിക്കന്‍ മധ്യസ്ഥ സംഘത്തിന് നേതൃത്വം നല്‍കിയത്.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. എങ്കിലും തടവുകാരുടെ കൈമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നയതന്ത്ര ഇടപെടല്‍ ഫലം കണ്ടുവെന്ന് വിറ്റ്‌കോഫ് പ്രതികരിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ എളുപ്പമല്ലെങ്കിലും ഉക്രൈന്‍ പരമാവധി ക്രിയാത്മകമായാണ് ഇടപെടുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി പ്രതികരിച്ചു. പരമാവധി വേഗത്തിലുള്ള ഫലങ്ങളാണ് തങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം കീവില്‍ പ്രതികരിച്ചു. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനും സെലന്‍സ്‌കിക്കൊപ്പം മാധ്യമങ്ങളെ കണ്ടു.

ജനുവരി അവസാനത്തോടെയാണ് യു.എസ്-റഷ്യ-ഉക്രൈന്‍ ത്രികക്ഷി ചര്‍ച്ചയുടെ ആദ്യ ഘട്ടം നടന്നത്. എന്നാല്‍, ഈ ചര്‍ച്ചയിലും സുപ്രധാനമായ തീരുമാനങ്ങളെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഉക്രൈന്റെ കൈവശമുള്ള ഡൊണെറ്റ്‌സ് മേഖലയുടെ അഞ്ചിലൊന്ന് ഭാഗം വിട്ടു നല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിസമ്മതിച്ചതോടെ ആദ്യ ഘട്ട ചര്‍ച്ചയും ഫലമില്ലാതെ പിരിഞ്ഞിരുന്നു.

2021 മുതല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഉന്നതതല സൈനിക സംഭാഷണം പുനസ്ഥാപിക്കാന്‍ യു.എസും റഷ്യയും തീരുമാനിച്ചു. യു.എസുമായുള്ള റഷ്യയുടെ ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റഷ്യന്‍ പ്രതിനിധി കിരില്‍ ദിമിത്രിവ് അറിയിച്ചു.

ഈ നടപടികളെ തടസപ്പെടുത്താനും ഇടപെടാനും ശ്രമിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ദിമിത്രിവ് വിമര്‍ശനം ഉന്നയിച്ചു.

നേരത്തെ, 2025ല്‍ റഷ്യയും ഉക്രൈനും തമ്മില്‍ ഇസ്താംബൂളില്‍ വെച്ച് മൂന്ന് റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും യുദ്ധത്തടവുകാരെ കൈമാറുകയും ഒക്ടോബര്‍ രണ്ടോടെ അവസാന കൈമാറ്റം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തിന് ശേഷം ഇതാദ്യമായാണ് കഴിഞ്ഞദിവസം യുദ്ധത്തടവുകാരെ ഇരുകൂട്ടരും കൈമാറിയത്.

Content Highlight: US mediation fails; talks to end Russia-Ukraine war break up without a decision

 

 

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ നശിക്കാന്‍ സാധ്യതയെന്ന് ലാരിജാനി; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ടെഹ്റാന്‍: സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എസിന് ഇറാന്റെ...