10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്ക്

Date:

ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം. 31 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമാബാദിലെ തെക്കുകിഴക്കന്‍ പ്രദേശമായ തര്‍ലായ് കലാനിലെ ഖദീജ തുല്‍ കുബ്ര പള്ളിയില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനായി വന്‍ജനക്കൂട്ടം ഒത്തുകൂടിയതിനിടെയാണ് ചാവേറാക്രമുണ്ടായത്.

പള്ളിയുടെ പ്രവേശന കവാടത്തില്‍ വെച്ച് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടാക്കിയതെന്ന് എച്ച്.ടി.എന്‍ വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പൊട്ടിത്തെറിയില്‍ പരിക്കേറ്റ 169 ആളുകളെ സമീപത്തെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും സി.ഡി.എ ആശുപത്രിയിലേക്കും മാറ്റിയെന്ന് ഇസ്‌ലാമാബാദിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു.

അപകടത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാദ് ഷെരീഫ് കടുത്ത ദുഖം രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാന വാരത്തില്‍ ഇസ്‌ലാമാബാദിലെ ജില്ലാ കോടതി സമുച്ചത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Suicide attack on Shia mosque in Islamabad; 31 killed, over 100 injured

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related