10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്കും സംവരണ ആനുകൂല്യം; സര്‍ക്കാര്‍ ഉത്തരവായി

Date:

ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്കും സംവരണ ആനുകൂല്യം; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: ബുദ്ധമതം സ്വീകരിച്ച പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഇനി മുതല്‍ സംവരണാനുകൂല്യം ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ മതം രേഖപ്പെടുത്താനുള്ള കോളങ്ങളില്‍ ബുദ്ധമതം എന്ന് രേഖപ്പെടുത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പട്ടികജാതി, പട്ടിക വര്‍ഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗന്‍ ഐ.എ.എസാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പിന്നോക്ക വിഭാഗക്കാര്‍ക്ക് കേന്ദ്രം അനുശാസിക്കുന്ന മാതൃകയിലുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ നേരത്തെ നിരവധി തടസങ്ങള്‍ നേരിട്ടിരുന്നു,

ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേരള ബുദ്ധിസ്റ്റ് കൗണ്‍സില്‍ പ്രതിനിധികള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ജനുവരി 30ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

1950ലെ ഭരണഘടനാ ഓര്‍ഡറിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളായവരെ പട്ടികജാതി,പട്ടിക വര്‍ഗക്കാരായി കണക്കാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഈ മൂന്ന് മതങ്ങളിലേത് സ്വീകരിച്ചാലും പട്ടികജാതി പദവി നഷ്ടമാകില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

നേരത്തെ ഇക്കാര്യത്തില്‍ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നു. ഇതാണ് നിലവില്‍ നീങ്ങിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌പോര്‍ട്ടല്‍, പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌പോര്‍ട്ടല്‍ തുടങ്ങിയവയില്‍ മതം രേഖപ്പെടുത്തേണ്ട ഭാഗത്ത് ബുദ്ധമതം എന്ന് ഇനി മുതല്‍ രേഖപ്പെടുത്താനാകും.

ജാതി കോളത്തില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി, പട്ടിക വര്‍ഗം എന്ന് രേഖപ്പെടുത്താവുന്നതാണ്. ഈ മാറ്റം വരുത്താനായി അതാത് വകുപ്പുകള്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഹിന്ദു മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്ന് നഷ്ടമായിരുന്ന വിദ്യാഭ്യാസ, തൊഴില്‍ രംഗത്തെ സംവരണ ആനുകൂല്യങ്ങളും ഈ ഉത്തരവിലൂടെ പട്ടികജാതിക്കാര്‍ക്ക് തിരികെ ലഭിക്കും. സംസ്ഥാനത്തെ നവബൗദ്ധര്‍ക്ക് അതിന്യൂനപക്ഷമെന്ന പദവി ലഭിക്കുന്നതിലുള്ള തടസവും ഇതിലൂടെ നീങ്ങിയിരിക്കുകയാണ്.

Content Highlight: Ensures Reservation benefits for Scheduled Castes who convert to Buddhism; Government order




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related