7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

എപ്സ്റ്റീനുമായുള്ള ബന്ധം; മുന്‍ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രാജിവെച്ചു

Date:

എപ്സ്റ്റീനുമായുള്ള ബന്ധം; മുന്‍ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രാജിവെച്ചു

പാരീസ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുന്‍ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ജാക്ക് ലാങ് പ്രതിരോധത്തില്‍. അറബ് ലോകത്തെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരിക ഗവേഷണ കേന്ദ്രമായ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനത്ത് നിന്നും ലാങ് രാജിവെച്ചു.

എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുന്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന ലാങിനെതിരെ ഫ്രഞ്ച് ഭരണകൂടം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

ലാങ്ങിനൊപ്പം മകള്‍ കരോലിനയ്‌ക്കെതിരെയും ഫ്രഞ്ച് ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോപണം ഉയര്‍ന്നതോടെ കരോലിന്‍ ലാങ് ഫ്രാന്‍സ് ഇന്‍ഡിപെന്‍ഡന്റ് പ്രൊഡക്ഷന്‍ യൂണിയനിലെ സ്ഥാനങ്ങളും രാജിവെച്ചിരുന്നു.

എപ്സ്റ്റീന്‍ ബന്ധത്തെ നിഷേധിച്ച ലാങ്, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എക്‌സില്‍ കുറിച്ചു. ലാങ്ങിന്റെ പേര് എപ്സ്റ്റീന്‍ ഫയല്‍സില്‍ 600 തവണ ആവര്‍ത്തിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ലാങ്ങും എപ്സ്റ്റീനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണെന്ന് പുറത്തുവന്ന എപ്സ്റ്റീന്‍ ഫയല്‍സുകളിലെ തെളിവുകള്‍ പറയുന്നു. 2012നും 2019നും ഇടയില്‍ ഇരുവരും തമ്മില്‍ നിരവധി തവണ ഇ-മെയിലിലൂടെ ബന്ധപ്പെട്ടിരുന്നു.

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളില്‍ നിന്നും ലാങ്ങിന്റെ പേര് കണ്ടെത്തിയതോടെ നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

തുടര്‍ന്ന് അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുള്ള ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ലാങ്ങിനോട് നിര്‍ദേശിച്ചിരുന്നു.

Content Highlight: Former French Culture Minister resigns from Arab World Institute over Epstein links

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related