6
March, 2026

A News 365Times Venture

6
Friday
March, 2026

A News 365Times Venture

വെള്ളാപ്പള്ളിയുടെ നായാടി മുതല്‍ നസ്രാണിവരെ നിലപാടിനോട് യോജിക്കുന്നില്ല; ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യം- ലത്തീന്‍ സഭ

Date:

വെള്ളാപ്പള്ളിയുടെ നായാടി മുതല്‍ നസ്രാണിവരെ നിലപാടിനോട് യോജിക്കുന്നില്ല; ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യം: ലത്തീന്‍ സഭ

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ സാമുദായിക ഐക്യ നീക്കത്തോട് യോജിക്കാനാവില്ലെന്ന് ലത്തീന്‍ സഭ.

നായടി മുതല്‍ നസ്രാണിവരെയെന്ന എസ്.എന്‍.ഡി.പിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും നിലപാടിന് പിന്നില്‍ രാഷ്ട്രീയ നീക്കമെന്നും ആലപ്പുഴ രൂപത വക്താവ് സേവിയര്‍ കുടിയാംശ്ശേരി പറഞ്ഞു.

നായാടി മുതല്‍ നസ്രാണി വരെയെന്നുള്ള കാര്യം എസ്.എന്‍.ഡി.പി മുന്നോട്ട് വെച്ചു. എന്നാല്‍ തങ്ങളോട് ആരോടും ആലോചിച്ചിട്ടില്ലെന്നും തങ്ങള്‍ക്കാര്‍ക്കും അതിനോട് യാതൊരു വിധത്തിലുമുള്ള യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നായാടി മുതല്‍ നസ്രാണി വരെയെന്ന് പറയുമ്പോള്‍ ഈ രാജ്യത്തെ ഒരു പ്രത്യേക സമൂഹത്തെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. ആരെയെങ്കിലും മാറ്റി നിര്‍ത്തി കുറെ പേര് കൂടി ഈ രാജ്യം ഭരിക്കാമെന്ന് വിചാരിക്കുന്നത് ഒട്ടും യോജിക്കുന്നതല്ല. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പലതുമുണ്ടാവും,’ അദ്ദേഹം പറഞ്ഞു.

രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും രൂപതാ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതാണ് ഐക്യ നീക്കത്തോട് യോജിക്കാതിരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും നേരത്തെ ആരോപിച്ചിരുന്നു.

Content Highlight: From Vellappally’s Nayadi to Nasrani, they disagree with the position; Political objective behind the unity move: Latin Church clarifies its position




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related