5
March, 2026

A News 365Times Venture

5
Thursday
March, 2026

A News 365Times Venture

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് ഏഴ് വര്‍ഷം കൂടി തടവ് നീട്ടി ഇറാന്‍

Date:



World


നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് ഏഴ് വര്‍ഷം കൂടി തടവ് നീട്ടി ഇറാന്‍

ടെഹ്‌റാന്‍: നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിക്ക് ഏഴ് വര്‍ഷത്തെ തടവ് വിധിച്ച് ഇറാന്‍ കോടതി.

കുറ്റകൃത്യം നടത്താന്‍ ഒത്തുചേരുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തേക്ക് രാജ്യം വിടുന്നതിനും വിലക്കുണ്ട്. നര്‍ഗീസിന്റെ അഭിഭാഷകനായ മുസ്തഫ നിലിയാണ് വിവരം സ്ഥിരീകരിച്ചത്.

ഭരണകൂട വിരുദ്ധ പ്രചാരണത്തിന് ഒന്നര വര്‍ഷത്തെ തടവും തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖൊറാസാനിലേക്ക് രണ്ട് വര്‍ഷത്തെ നാടുകടത്തലിനും വിധിച്ചതായി അദ്ദേഹം അറിയിച്ചു.

ഇറാനിയന്‍ നിയമപ്രകാരം ഒരേസമയം അനുഭവിക്കേണ്ട ശിക്ഷകളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ളത് മാത്രം നടപ്പിലാക്കിയാല്‍ മതിയാവും.

എന്നാല്‍ നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് അവര്‍ക്ക് താത്കാലിക ജാമ്യം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകന്‍ പറഞ്ഞു.

പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധമായ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങള്‍ക്കുമെതിരെ നര്‍ഗീസ് ജയിലിനുള്ളില്‍ നിരാഹര സമരം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇറാനിലെ വധശിക്ഷയ്ക്കും സ്ത്രീകള്‍ക്കുള്ള നിര്‍ബന്ധിത വസ്ത്രധാരണ രീതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് നര്‍ഗീസ് പലതവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും അവര്‍ ജയിലില്‍ തന്നെയായാിരുന്നു. 2024 ഡിസംബറില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മൂന്നാഴ്ച്ചത്തെ ജാമ്യം ലഭിച്ചിരുന്നു.

2015 ന് ശേഷം പാരിസില്‍ കഴിയുന്ന തന്റെ ഇരട്ടക്കുട്ടികളെ കാണാനും അവര്‍ക്ക് സാധിച്ചിട്ടില്ല.

ഇറാനിലെ വധശിക്ഷയ്‌ക്കെതിരായ പോരാട്ടത്തിന് നര്‍ഗീസിന് 2023ല്‍ നര്‍ഗീസിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചിരുന്നു.

എന്നാല്‍ ആ സമയത്ത് നര്‍ഗീസ് ജയിലിലായതിനാല്‍ മക്കളാണ് പുരസ്‌ക്കാരം സ്വീകരിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ താത്ക്കാലിക ജാമ്യത്തിലായിരുന്ന നര്‍ഗീസിനെ 2025 ഡിസംബറില്‍ മഷാദില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങിനിടെയാണ് സുരക്ഷാ സേന വീണ്ടും അറസ്റ്റ് ചെയ്തത്.

Content Highlight: Iran extends Nobel laureate Nargis Mohammadi’s prison sentence by another seven years




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ തടയുന്നത് യു.എസ്, ഇസ്രഈല്‍, യൂറോപ്പ് കപ്പലുകളെ മാത്രമെന്ന് ഐ.ആര്‍.ജി.സി; ഇന്ത്യയ്ക്ക് പ്രതീക്ഷ?

ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ...