5
March, 2026

A News 365Times Venture

5
Thursday
March, 2026

A News 365Times Venture

കേന്ദ്രം തമിഴ്നാടിനുനേരെ സാമ്പത്തികമായി സമ്മർദം ചെലുത്തുന്നു- എം.കെ. സ്റ്റാലിൻ

Date:



India


കേന്ദ്രം തമിഴ്നാടിനുനേരെ സാമ്പത്തികമായി സമ്മർദം ചെലുത്തുന്നു: എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാടിന്റെ നികുതി വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം സാമ്പത്തികമായി സമ്മർദം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

കേന്ദ്ര പദ്ധതികൾക്കുപോലും ബി.ജെ.പി സർക്കാർ പണം നൽകുന്നില്ലെന്നും ജി.എസ്.ടി പരിഷ്കരണത്തിലൂടെ വലിയ സാമ്പത്തിക സമ്മർദമാണ്‌ തമിഴ്‌നാടിന് മുകളിൽ ചുമത്തുന്നതെന്നും സ്റ്റാലിൻ ചെന്നൈയിൽ പറഞ്ഞു.

ഈ സാമ്പത്തിക പ്രതിസന്ധി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സംസ്ഥാനം ഈ പ്രതിസന്ധിയെ മറികടക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

പഴയ പെൻഷൻ പദ്ധതിയെക്കുറിച്ച് പറഞ്ഞ സ്റ്റാലിൻ, ഈ പെൻഷൻ നിർത്തലാക്കിയത് എ.ഐ.ഡി.എം.കെ ആണെന്നും സർക്കാർ പദ്ധതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദി ന്യൂസ് മിനുറ്റിനോട് പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിന്നതിനുവേണ്ടി സർക്കാർ തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതിപ്രകാരം സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുമെന്നും 10 ശതമാനം മാത്രമാണ് ജീവനക്കാർ നൽകേണ്ടതെന്നും ബാക്കി വിഹിതം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മുഴുവൻ ചെലവും തമിഴ്‌നാട് സർക്കാർ വഹിക്കും,’ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ പദ്ധതിക്ക് 13000 കോടിരൂപ അധികച്ചെലവ് വരുമെന്നും അതിൽ 11000 കോടിരൂപ സംസ്ഥാന സർക്കാർ നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾ തമിഴ്നാടിനുമുകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഈ സാമ്പത്തിക ഞെരുക്കങ്ങളെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.

തമിഴ്‌നാടിന് പുറമെ ബി.ജെ.പി സർക്കാരിനെതിരെ സാമ്പത്തിക ഞെരുക്കത്തിൽ കേരളവും പ്രതിഷേധിച്ചിരുന്നു.

Content Highlight: M.K stalin against central govt for reducing their tax rate




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ തടയുന്നത് യു.എസ്, ഇസ്രഈല്‍, യൂറോപ്പ് കപ്പലുകളെ മാത്രമെന്ന് ഐ.ആര്‍.ജി.സി; ഇന്ത്യയ്ക്ക് പ്രതീക്ഷ?

ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ...

എന്റെ ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നു; രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് നിതീഷ് കുമാര്‍

പാട്‌ന: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്...