5
March, 2026

A News 365Times Venture

5
Thursday
March, 2026

A News 365Times Venture

നോര്‍ക്ക റൂട്ട്‌സിനെതിരെ പ്രവാസി ലീഗല്‍ സെല്ലിന്റെ കോടതിയലക്ഷ്യ നടപടി

Date:



Kerala


നോര്‍ക്ക റൂട്ട്‌സിനെതിരെ പ്രവാസി ലീഗല്‍ സെല്ലിന്റെ കോടതിയലക്ഷ്യ നടപടി

കോഴിക്കോട്: മടങ്ങിയെത്തിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ സമാനമായ മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുകയോ ചെയ്യണമെന്ന ആവശ്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കി പ്രവാസി ലീഗല്‍ സെല്‍.

2025 സെപ്റ്റംബര്‍ 26ന് പുറപ്പെടുവിച്ച വിധിയില്‍, പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ച് ആവശ്യമായ ഉത്തരവ് ‘എത്രയും വേഗത്തില്‍’ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നോര്‍ക്ക റൂട്ട്‌സിന് നിര്‍ദേശം നല്‍കിയിരുന്നു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 21ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെ അധ്യക്ഷതയില്‍ ഹിയറിങും നടന്നിരുന്നു. പ്രസ്തുത യോഗത്തില്‍ പി.എല്‍.സി പ്രതിനിധികള്‍ വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

കൂടാതെ ഇന്‍ഷുറന്‍സ് കമ്പനിക്ക് ആക്ച്വറിയല്‍ ആശങ്കകള്‍ ഉണ്ടെങ്കില്‍, മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി പ്രത്യേകം ഒരു റിസ്‌ക് പൂള്‍ രൂപീകരിക്കാമെന്ന നിര്‍ദേശം സി.ഇ.ഒ തത്വത്തില്‍ അംഗീകരിക്കുകയും ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹിയറിങ് കഴിഞ്ഞ് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും നോര്‍ക്ക റൂട്ട്‌സ് ഇതുവരെയും യാതൊരു അന്തിമ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇതിന്റെ ഫലമായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികള്‍ ഇപ്പോഴും നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ട സാഹചര്യം തുടരുകയാണ്.

ഇവരില്‍ പലരും വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ കഴിയുന്നവരാണെന്നും പ്രവാസി ലീഗല്‍ സെല്‍ പറയുന്നു.

കോടതിയെ സമീപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയ്ക്കും നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കൂടിക്കാഴ്ചകളും നടത്തി. എന്നാല്‍ ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും പ്രവാസി ലീഗല്‍ സെല്‍ വ്യക്തമാക്കി.

നോര്‍ക്ക കെയര്‍ പദ്ധതി അംഗങ്ങള്‍ അടയ്ക്കുന്ന പ്രീമിയം മുഖേന പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയായതിനാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ലെന്നും പിഎല്‍.സി ചൂണ്ടിക്കാട്ടി.

അതിനാല്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതില്‍ ഭരണപരമായോ സാമ്പത്തികമായോ തടസമുണ്ടാകേണ്ട കാര്യമില്ല. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികളുമായി നോര്‍ക്ക റൂട്ട്‌സ് ധാരണ ഉണ്ടാക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ വൈകാതെ തന്നെ തീരുമാനമെടുക്കണമെന്നും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും നോര്‍ക്ക കെയര്‍ പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കണമെന്നും പി.എല്‍.സി ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ പറഞ്ഞു.

Content Highlight: Contempt of court action by Pravasi Legal Cell against Norka Roots




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ തടയുന്നത് യു.എസ്, ഇസ്രഈല്‍, യൂറോപ്പ് കപ്പലുകളെ മാത്രമെന്ന് ഐ.ആര്‍.ജി.സി; ഇന്ത്യയ്ക്ക് പ്രതീക്ഷ?

ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ...