6
March, 2026

A News 365Times Venture

6
Friday
March, 2026

A News 365Times Venture

വി.സിയുടെ പ്രതികാര നടപടി? കേരള സര്‍വകലാശാല യൂണിയന്‍ അസാധുവാക്കി

Date:



Kerala


വി.സിയുടെ പ്രതികാര നടപടി? കേരള സര്‍വകലാശാല യൂണിയന്‍ അസാധുവാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ അസാധുവാക്കി വൈസ് ചാന്‍സിലര്‍. തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സിലും രൂപികരിച്ചു. എസ്.എഫ്.ഐ പ്രതിഷേധത്തിന് പിന്നാലെയാണ് വി.സി മോഹനന്‍ കുന്നുമ്മലിന്റെ നടപടി.

കേരള സര്‍വകലാശാല കലോത്സവം സമയബന്ധിതമായി നടത്താന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്.എഫ്.ഐ പ്രതിഷേധിച്ച് വരികയാണ്. ഇന്നലെ (തിങ്കള്‍) ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.എഫ്.ഐ രാപ്പകല്‍ സമരവും ആരംഭിച്ചിരുന്നു.

യൂണിവേഴ്സിറ്റി കലോത്സവം സമയബന്ധിതമായി നടത്തുന്നതിനുള്ള അനുമതി നല്‍കുക, സ്‌പോര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ടി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ രാപ്പകല്‍ സമരം തുടങ്ങിയത്.

കലോത്സവം നടത്താന്‍ അനുമതി നല്‍കണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും മോഹനന്‍ കുന്നുമ്മല്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.

ഈ സമരം പുരോഗമിക്കുന്നതിനിടെ ഇന്ന് (ചൊവ്വ) എസ്.എഫ്.ഐ പ്രവര്‍ത്തകര്‍  നടത്തിയ സര്‍വകലാശാല മാര്‍ച്ച് സംഘര്‍ഷത്തിലാണ് അവസാനിച്ചത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് ക്യാമ്പസിനുള്ളില്‍ കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധം കനത്തതോടെ ക്യാമ്പസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എ.ആര്‍ ക്യാമ്പിലേക്കും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായ എം. ശിവപ്രസാദ്, സഞ്ജീവ് പി.എസ് എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഇതിനുപിന്നാലെയാണ് വി.സിയുടെ നടപടി.

Content Highlight: Kerala University Union annulled by Vice Chancellor




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനിയന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായമഭ്യര്‍ത്ഥിച്ചു: സെലന്‍സ്‌കി

കീവ്: മിഡില്‍ ഈസ്റ്റിലെ ഇറാന്റെ ഡ്രോണാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായം...