15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

പി.എം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിലക്ക്; ലോക്‌സഭാ, രാജ്യസഭാ ചെയര്‍മാന്‍മാര്‍ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ്

Date:



national news


പി.എം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിലക്ക്; ലോക്‌സഭാ, രാജ്യസഭാ ചെയര്‍മാന്‍മാര്‍ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ്

ന്യൂദല്‍ഹി: പി.എം. കെയേഴ്‌സ് അടക്കമുള്ള ദുരിതാശ്വാസ ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ അനുവദിക്കരുതെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ലോക്സഭ, രാജ്യസഭ ചെയര്‍മാന്‍മാര്‍ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം.പി.

ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് കത്ത് നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് പി.എം കെയേഴ്സ് ഫണ്ട്. 2013ല കമ്പനി നിയമപ്രകാരം സി.എസ്.ആര്‍ സംഭാവനകള്‍ പി.എം കെയേഴ്സിന് സ്വീകരിക്കാനാകും.

ഇതുപ്രകാരം പൊതുജനങ്ങളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും ആയിരക്കണക്കിന് കോടിയാണ് ഫണ്ടിലേക്ക് സ്വീകരിക്കുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തിലല്ല എന്ന കാരണം പറഞ്ഞുകൊണ്ട് ഇതിനെ പാര്‍ലമെന്ററി പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

പി.എം കെയേഴ്‌സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തടയാനുള്ള ഏതൊരു ശ്രമവും പാര്‍ലമെന്ററി മേല്‍നോട്ടത്തെയും ജനാധിപത്യപരാമയ ഉത്തരവാദിത്ത്വത്തെയും ഇല്ലാതാക്കുന്നതാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഇത്തരം ഫണ്ടുകളെ സ്‌ക്രൂട്‌നിയില്‍ നിന്നും ഒഴിവാക്കുന്നത് അന്യായമായ ഒരു മേഖല നിര്‍മിക്കുന്നതിന് തുല്യമാണെന്നും സുതാര്യത, ഭരണഘടനാ ഉത്തരവാദിത്വം എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച നിര്‍ദേശം പൂര്‍ണമായും തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട വന്യായമായ ചോദ്യങ്ങള്‍ സഭയില്‍ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എം നാഷണല്‍ റിലീഫ് ഫണ്ട്, പി.എം കെയേഴ്‌സ് ഫണ്ട്, നാഷണല്‍ ഡിഫന്‍സ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സഭയിലുന്നയിക്കരുതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടറിയേറ്റിനെ അറിയിച്ചത്.

ജനുവരി 30 നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ലോക്സഭാ ചട്ടങ്ങളിലെ വകുപ്പ് 41(2) (vii), 41(2)(xvii) എന്നിവ പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുമുളള ചോദ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന നിര്‍ദേശം.

സര്‍ക്കാരിന്റെ പരിഗണനയിലില്ലാത്തതോ സര്‍ക്കാരിന് പ്രഥാമിക ഉത്തരവാദിത്വം ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് ഈ നിയമം പറയുന്നത്.

ഈ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന ഫണ്ട് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ( Consolidated Fund of India) നിന്നുള്ള വിഹിതമല്ലെന്നും പൂര്‍ണമായും വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവരില്‍ നിന്നുള്ള സംഭാവനകളാണെന്നുമുള്ളതാണ് ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

ഈ മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോ ശൂന്യവേളയിലെ നോട്ടീസുകളോ വന്നാല്‍ അവ അനുവദിക്കുന്നതിന് നിര്‍ദേശത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

 

Content Highlight: Ban on questions regarding PM Cares Fund; John Brittas writes to Lok Sabha and Rajya Sabha chairmen

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related