14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

വലതുപക്ഷത്തിനെതിരായ വിമര്‍ശനങ്ങള്‍ അല്‍പ്പബുദ്ധികള്‍ കാണുന്നില്ല, ജല്‍പ്പനങ്ങളില്‍ പ്രതികരിച്ച് സമയം കളയാനുമില്ല- സച്ചിദാനന്ദന്‍

Date:



Kerala


വലതുപക്ഷത്തിനെതിരായ വിമര്‍ശനങ്ങള്‍ അല്‍പ്പബുദ്ധികള്‍ കാണുന്നില്ല, ജല്‍പ്പനങ്ങളില്‍ പ്രതികരിച്ച് സമയം കളയാനുമില്ല: സച്ചിദാനന്ദന്‍

കോഴിക്കോട്: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. വലതുപക്ഷത്തിനെതിരായ തന്റെ വിമര്‍ശനങ്ങള്‍ അല്‍പ്പബുദ്ധിക്കാര്‍ കാണുന്നില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് സച്ചിദാനന്ദന്റെ പ്രതികരണം.

ഏതായാലും കുറെ പേര്‍ക്ക് തന്നെ ഉപജീവനമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. ഇടതുപക്ഷത്ത് നിന്നാണ് ഇടതുപക്ഷത്തിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏത് പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്ക് വേദനിച്ചുവെന്ന് കണ്ട് പോസ്റ്റില്‍ ഒരു വാക്ക് തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം,’ സച്ചിദാന്ദന്റെ പ്രതികരണം.

പൊതുതത്വത്തെ പോലും ഇവിടുത്തെ അല്‍പ്പബുദ്ധികള്‍ പാര്‍ട്ടിയുദ്ധങ്ങളിലേക്ക് ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും വിമര്‍ശനമുണ്ട്. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

‘ക്ഷമിക്കുക, അല്‍പ്പം സമയമേയുള്ളൂ. ജല്‍പ്പനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ,’ എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സച്ചിദാനന്ദന് പിന്തുണയുമായി എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനും ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്തെത്തി. അധികാരവര്‍ഗത്തിന് മുന്നില്‍ സ്വന്തം നട്ടെല്ലും തലച്ചോറും പണയം വെക്കുന്നതാണ് ഏറ്റവും വലിയ അടിമത്തമെന്നും സച്ചിദാനന്ദന്‍ അതിന് തയ്യാറായില്ലെന്നും മാര്‍ കൂറിലോസ് പറഞ്ഞു.

സി.പി.ഐ.എം ഇനിയും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നാണ് കല്‍പ്പറ്റ നാരായണ്‍ പ്രതികരിച്ചത്. ആര് ഭരിച്ചാലും റോഡും പാലവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എഴുത്തുകാരി സാറ ജോസഫും ഇവര്‍ക്ക് സമാനമായി പ്രതികരിച്ചിരുന്നു.

തുടര്‍ഭരണം പാര്‍ട്ടിയെ നശിപ്പിക്കുമെന്നും തുടര്‍ച്ചയായ ഭരണത്തേക്കാള്‍ ജനാധിപത്യത്തിന് ഗുണകരമാകുക മാറിമറിയുള്ള ഭരണമാണെന്നുമാണ് സച്ചിദാന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഇടത് പ്രൊഫൈലുകളില്‍ നിന്ന് കടുത്ത സൈബറാക്രമണമാണ് സച്ചിദാനന്ദന്‍ നേരിട്ടത്.

Content Highlight: Satchidanandan responds to cyber attacks following his statement calling for a change of government in Kerala




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍: കേന്ദ്രം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി...