16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ബ്രാഹ്‌മണ്യ മൂല്യ മനോഭാവം പുരോഗമന കേരളമെന്ന പ്രയോഗത്തെ അസാധുവാക്കുന്നു; ദളിത് ശാന്തി രാജിവെച്ചതില്‍ ശ്യാംകുമാര്‍

Date:



Kerala News


ബ്രാഹ്‌മണ്യ മൂല്യ മനോഭാവം പുരോഗമന കേരളമെന്ന പ്രയോഗത്തെ അസാധുവാക്കുന്നു; ദളിത് ശാന്തി രാജിവെച്ചതില്‍ ശ്യാംകുമാര്‍

 

കോഴിക്കോട്: ജാതി അധിക്ഷേപത്തിന് പിന്നാലെ പട്ടികജാതിക്കാരനായ ശാന്തിക്കാരന്‍ ജോലി രാജിവെച്ചതില്‍ പ്രതികരിച്ച് അധ്യാപകനും സാമൂഹ്യനിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍.

ജാതി അധിക്ഷേപവും അവഹേളനവും ഭീഷണിയും നേരിട്ട ദളിത് ശാന്തിക്കാരനായ പി.ആര്‍. വിഷ്ണു തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍ നിന്നും ജോലി രാജിവെക്കേണ്ടി വന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ തുടരുന്ന സവര്‍ണാധിപത്യവും സമൂഹത്തില്‍ നിലനില്‍ക്കുന്ന ബ്രാഹ്‌മണ്യ മൂല്യ മനോഭാവവും പുരോഗമന കേരളം എന്ന പ്രയോഗത്തെ തന്നെയാണ് അസാധുവാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മാളികംപീടിക വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ ആലങ്ങാട് നീറിക്കോട് കൊടുവഴങ്ങ പള്ളത്തുപറമ്പില്‍ പി.ആര്‍. വിഷ്ണു ആണ് ജാതി അധിക്ഷേപത്തിന് പിന്നാലെ ജോലി രാജിവച്ചത്.

2024 നവംബറില്‍ തത്തപ്പിള്ളി ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പകരക്കാരനായി എത്തി ജോലി ചെയ്യുമ്പോഴാണ് ആദ്യമായി വിഷ്ണുവിന് നേരെ ജാതി അധിക്ഷേപമുണ്ടായത്. അധിക്ഷേപം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൂജയ്ക്ക് ശ്രീകോവിലില്‍ കയറിയപ്പോള്‍ പ്രദേശവാസിയും ക്ഷേത്ര ഉപദേശക സമിതി മുന്‍ അംഗവുമായ ജയേഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. വിഷ്ണുവിന്റെ പരാതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പറവൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ഈ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വത്തില്‍ സമാധാനപരമായി ജോലിചെയ്യാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം പറവൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഭീഷണിപ്പെടുത്തിയതടക്കമുള്ള സംഭവങ്ങള്‍ കാണിച്ചുകൊണ്ട് വിഷ്ണു രണ്ടാഴ്ച മുമ്പ് മുനമ്പം ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

ഈ കേസ് ഒത്തുതീര്‍പ്പയെങ്കിലും തുടര്‍ന്നും ഇത്തരത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും ഉയര്‍ന്നതോടെയാണ് വിഷ്ണു രാജി സമര്‍പ്പിച്ചത്.

 

Content Highlight: TS Syam Kumar reacted to the resignation of a Scheduled Caste worker following caste abuse.




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related