മലപ്പുറത്തെ ലോറിയപകടം; മണിക്കൂറുകളുടെ ശ്രമം പരാജയപ്പെട്ടു, മുസ്തഫ മരിച്ചു
മലപ്പുറം: ആതവനാട്ടെ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയിലെ ക്ലീനർ മുസ്തഫ (45) മരിച്ചു. മേല്‍മുറി സ്വദേശിയാണ് മുസ്തഫ.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ ലോറി മുങ്ങല്‍ വിദഗ്ധര്‍ ചേര്‍ന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ ലോറിയുടെ ക്യാബിന് പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്.
അപകടം നടന്ന് ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുസ്തഫയെ പുറത്തെത്തിക്കുന്നത്. മുസ്തഫയെ കണ്ടെത്താനായി സ്കൂബാ ഡൈവേഴ്സും തിരൂരിലെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.




