21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

പ്രണയ വിവാഹമാണോ? മാതാപിതാക്കള്‍ക്ക് വാട്‌സ് ആപ്പില്‍ വിവരം കിട്ടും; വിവാഹ രജിസ്‌ട്രേഷന്‍ നടപടികളില്‍ പുതിയ ഭേദഗതിയുമായി ഗുജറാത്ത് സര്‍ക്കാര്‍

Date:

പ്രണയ വിവാഹമാണോ? മാതാപിതാക്കള്‍ക്ക് വാട്‌സ് ആപ്പില്‍ വിവരം കിട്ടും; വിവാഹ രജിസ്‌ട്രേഷന്‍ നടപടികളില്‍ പുതിയ ഭേദഗതിയുമായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധി നഗര്‍: വിവാഹ രജിസ്ട്രഷന്‍ നിയമങ്ങളില്‍ പ്രണയ വിവാഹങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമ ഭേദഗതിക്കൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍.

വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധു-വരന്മാര്‍ മാതാപിതാക്കളെ അറിയിച്ചിരിക്കണം എന്നതാണ് പുതിയ വ്യവസ്ഥ.

പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ വഞ്ചിതരാവാതിരിക്കാനും ലൗവ് ജിഹാദ് തടയാനുമാണ് പുതിയ നിയമമെന്ന് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി നിയമസഭയില്‍ പറഞ്ഞു.

നോട്ടറി സാക്ഷ്യപ്പെടുത്തിയ വിവാഹ അപേക്ഷ ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ വധു വരന്മാരുടെ മാതാപിതാക്കളെ നേരിട്ടോ വാട്‌സ് ആപ്പിലൂടെയോ വിവരമറിയിക്കണം എന്നതാണ് പ്രധാന ഭേദഗതി.

വിവാഹ അപേക്ഷകളില്‍ മാതാപിതാക്കളുടെ ആധാര്‍ രേഖകളുടെ പകര്‍പ്പും ഫോണ്‍ നമ്പറും വിലാസവും നല്‍കണം. മാതാപിതാക്കളുടെ സമ്മതമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യണം.

താലൂക്ക് രജിസ്ട്രാര്‍ ആയിരിക്കും പിന്നീട് അപേക്ഷ പരിഗണിക്കുക.

വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം നിയമസഭയില്‍ അവതരിപ്പിച്ചത്.

രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 40 ദിവസത്തിന് ശേഷം മാത്രമായിരിക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ബലപ്രയോഗം, വ്യാജ ഐഡന്ററ്റി ക്ലെയിമുകള്‍ എന്നിവ കണ്ടെത്തുന്നതിനാണ് ഈ സമയപരിധിയെന്നും സര്‍ക്കാര്‍ പറഞ്ഞു.

മാതാപിതാക്കളുടെ അംഗീകാരമുള്ള യഥാര്‍ത്ഥ ദമ്പതികള്‍ക്ക് ഒരു തടസ്സവും നേരിടേണ്ടിവരില്ലെന്നും എന്നാല്‍ ഐഡന്റിറ്റി മറച്ചുവെക്കുന്നവരെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു

വിവാഹങ്ങള്‍ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന് ഹര്‍ഷ് സഘവി പറഞ്ഞു.

‘പാഞ്ച് മഹല്‍ ജില്ലയില്‍ ഒരു മുസ്‌ലിം കുടുംബം പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ നിരവധി നിക്കാഹ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

സലീം സുരേഷായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തി ഒരു പെണ്‍കുട്ടിയേയും ചതിക്കാന്‍ അനുവദിക്കില്ല, ആള്‍മാറാട്ടത്തിലൂടെ സനാതന ധര്‍മ്മ സംസ്‌കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് പുതിയ ഭേദഗതി,’ അദ്ദേഹം പറഞ്ഞു.

പട്ടേല്‍, ഠാക്കൂര്‍ സമുദായ സംഘടനകള്‍ രക്ഷിതാക്കളുടെ അനുമതില്ലാത്ത വിവാഹങ്ങള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഭേദഗതി ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നിയമ വിദഗ്ദര്‍ പറഞ്ഞു.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിത്,’ അഭിഭാഷകനായ മഹേഷ് ബാരിയ പറഞ്ഞു.

സര്‍ക്കാര്‍ ഈ നടപടിയെ വെറും അറിയിപ്പ് മാത്രമായാണ് വിശേഷിപ്പിച്ചെങ്കിലും, മാതാപിതാക്കളുടെ എതിര്‍പ്പുകള്‍ രജിസ്‌ട്രേഷന്‍ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വ്യവഹാരത്തിലേക്ക് നയിച്ചേക്കാമെന്നും സഹ അഭിഭാഷകനായ നിലേഷ് ഭാവ്‌സര്‍ പറഞ്ഞു.

എന്നാല്‍ ആം ആംആദ്മി പാര്‍ട്ടി ഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: Is it a love marriage? Parents will get information on WhatsApp; Gujarat government brings new amendment in marriage registration procedures

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ്...