22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

വെസ്റ്റ് ബാങ്കില്‍ അക്രമം തുടര്‍ന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍; ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

Date:

വെസ്റ്റ് ബാങ്കില്‍ അക്രമം തുടര്‍ന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍; ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

ജെറുസലേം: വെസ്റ്റ് ബാങ്കില്‍ അനധികൃത ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. അധിനിവേശ മേഖലയിലെ രണ്ടിടങ്ങളില്‍ നടന്ന ഇസ്രഈലി ആക്രമണത്തിലാണ് ഫലസ്തീനികള്‍ക്ക് പരിക്കേറ്റത്.

റാമല്ലയുടെ വടക്കുകിഴക്കുള്ള അല്‍ മുഗയ്യിര്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ ആക്രമിക്കപ്പെട്ടു. ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ഇസ്രഈല്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അനധികൃത കുടിയേറ്റക്കാരുടെ അക്രമം.

‘വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തായി വെടിവെപ്പ് തുടരുകയാണ്. ഒരു കുട്ടിയും ഒരു യുവാവും ഇതിനിടെ ആക്രമിക്കപ്പെട്ടു. വെടിയേറ്റ യുവാവ് ഗുരുതരവസ്ഥയില്‍ തുടരുകയാണ്,’ കൗണ്‍സില്‍ തലവന്‍ അമിന്‍ അബു ആലിയ പറഞ്ഞു

തെക്കന്‍ വെസ്റ്റ് ബാങ്കിലുണ്ടായ ആക്രമണത്തില്‍ മറ്റൊരു ഫലസ്തീന്‍ യുവാവിനും പരിക്കേറ്റു. ഹെബ്രോണിന് തെക്ക് മസാഫര്‍ യാട്ടയിലാണ് ആക്രമണം നടന്നതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതില്‍ നിന്ന് ഇസ്രഈലി സൈനികര്‍ തങ്ങളെ തടഞ്ഞതായും സംഘടന പ്രതികരിച്ചു.

നബ്‌ലസിന് കിഴക്കുള്ള ബെയ്റ്റ് ഫുറിക് പട്ടണത്തില്‍ രണ്ട് ഇസ്രഈലി സൈനികര്‍ ചേര്‍ന്ന് ഒരു ഫലസ്തീന്‍ യുവാവിനെ വാഹനത്തിനുള്ളില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു സര്‍ക്കാര്‍ ഗസയില്‍ യുദ്ധമാരംഭിച്ചത്. ഇതേ കാലയളവില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രഈലി സൈനികര്‍ ഫലസ്തീനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

ഫലസ്തീനികളെ ആക്രമിക്കാന്‍ ഇസ്രഈലി കുടിയേറ്റക്കാരെ സൈനികര്‍ പിന്തുണക്കുകയും ചെയ്തു. കണക്കുകള്‍ പ്രകാരം, വെസ്റ്റ് ബാങ്കിലുണ്ടായ ആക്രമണത്തില്‍ 1,116 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

11,500 പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ജെറുസലേമിലും വെസ്റ്റ് ബാങ്കിലുമായി 22,000 ഫലസ്തീനികള്‍ അറസ്റ്റിലാകുകയും ചെയ്തു.

Content Highlight: Israeli settlers continue violence in West Bank; Three injured, including a child

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related