24
February, 2026

A News 365Times Venture

24
Tuesday
February, 2026

A News 365Times Venture

പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്? നവകേരള സര്‍വേ റദ്ദാക്കിയ വിധി സുപ്രീം കോടതിയുടെ സ്റ്റേ ചെയ്തു

Date:

പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്? നവകേരള സര്‍വേ റദ്ദാക്കിയ വിധി സുപ്രീം കോടതിയുടെ സ്റ്റേ ചെയ്തു

ന്യൂദല്‍ഹി: നവകേരള സിറ്റിസൺസ് റെസ്പോണ്‍സ് പ്രോഗ്രാം സര്‍വേ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി സുപ്രീംകോടതി ഉത്തരവ്. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.

ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു. അപ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു.

നേരത്തെ രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി സർവേ റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ പറഞ്ഞിരുന്നു. . സര്‍വേ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഹൈക്കോടതിനിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ട് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നല്‍കിയ നല്‍കിയ പൊതുതാത്പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർവേ റദ്ദാക്കി ഉത്തരവിട്ടത്.

ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാവില്ലെന്നും ഇതിന് ധനകാര്യ അംഗീകാരമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നവകേരളാ വികസന ക്ഷേമ പഠന പരിപാടി കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും പുതിയകരുത്തും ദിശാബോധവും നല്‍കും എന്ന് വിശദീകരിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇതിനായി 84000 വളണ്ടിയര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ജനുവരി മാസത്തോട് കൂടി തന്നെ സര്‍വേ പൂര്‍ത്തിയായിരുന്നു. ഇതിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്നതുമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

Content Highlight: What is wrong with conducting the study? Supreme Court stays verdict cancelling Nava Kerala Survey




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ദല്‍ഹിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന്...