25
February, 2026

A News 365Times Venture

25
Wednesday
February, 2026

A News 365Times Venture

നുണയന്‍, ധൈര്യമുണ്ടെങ്കില്‍ യു.എസുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Date:



India


നുണയന്‍, ധൈര്യമുണ്ടെങ്കില്‍ യു.എസുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന കര്‍ഷക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസുമായുള്ള കരാര്‍ രാജ്യത്തെ തകര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ വ്യാപാര നയങ്ങളില്‍ അടക്കം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ എന്‍.ഡി.എ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ധൈര്യമുണ്ടെങ്കില്‍ യു.എസുമായി ഒപ്പുവെച്ച കരാര്‍ റദ്ദാക്കണമെന്നും രാഹുല്‍ മോദിയെ വെല്ലുവിളിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ യു.എസ് സുപ്രീം കോടതി റദ്ദാക്കി. ലോകത്തുടനീളമുള്ള രാജ്യങ്ങള്‍ യു.എസുമായുള്ള കരാറുകള്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. നിങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

യു.എസുമായുള്ള കരാര്‍ റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് ഈ രാജ്യത്തിന് അറിയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കാരണം, മോദി അമേരിക്കയുടെ പിടിയില്‍ പൂര്‍ണമായും കുടുങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റിനെയോ മന്ത്രിസഭയെയോ അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. ട്രംപ് പറഞ്ഞാണ് ഇന്ത്യയിലുള്ളവര്‍ കരാര്‍ യാഥാര്‍ഥ്യമായ വിവരമറിഞ്ഞത്.

എപ്സ്റ്റീന്‍ ഫയലില്‍ പേരുള്‍പ്പെട്ട പ്രധാനമന്ത്രി ബ്ലാക്ക്മെയിലിങ് ഭയന്നാണ് കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറായത്. മോദി ഒരു നുണയനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരെ വഞ്ചിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ യു.എസുമായി കരാറില്‍ എത്തിയതെന്നും അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകളിലെ സുതാര്യത നഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അടക്കം അറസ്റ്റ് ചെയ്താലും ഭയക്കില്ല. കേന്ദ്രത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരും. പ്രധാനമന്ത്രി ഇപ്പോള്‍ ഒളിച്ചിരിക്കുകയല്ലേ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ദല്‍ഹിയില്‍ നടന്ന എ.ഐ ഉച്ചകോടിയില്‍ മോദിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇന്ന് (ചൊവ്വ) രാവിലെയോടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയഭാനു ചിബിനെ കോടതി കസ്റ്റഡിയില്‍ വിട്ടു.

Content Highlight: If you have the courage, cancel the trade deal with the US; Rahul Gandhi challenges the Modi

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

 




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related