28
February, 2026

A News 365Times Venture

28
Saturday
February, 2026

A News 365Times Venture

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ട; ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എന്‍.എസ്.എസ്

Date:



Kerala


മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ട; ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എന്‍.എസ്.എസ്

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് അനുമതി നല്‍കാതെ എന്‍.എസ്.എസ്.

എസ്.ബി കോളേജിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി നാളെ (ശനിയാഴ്ച) ഉപരാഷ്ട്രപതി കോട്ടയം ചങ്ങനാശേരിയിലെത്താനിരിക്കെയാണ് പുതിയ വിവാദമുയര്‍ന്നത്.

നാളത്തെ ഉപരാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്നം സമാധിയിലുള്ള പുഷ്പാര്‍ച്ചനയും തിരക്കിട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതിന് അനുമതി നിഷേധിച്ചതോടെ ഉപരാഷ്ട്രപതിയുടെ ചങ്ങനാശേരി സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു.

വെള്ളിയാഴ്ച രാവിലെ മാത്രമാണ് പുഷ്പാര്‍ച്ചന നടത്താനുള്ള അനുമതി തേടികൊണ്ടുള്ള കത്ത് ലഭിച്ചതെന്നും അത് ശരിയായ നടപടിയല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

വൈകീട്ട് 3.30ക്ക് എസ്.ബി കോളേജിലെ കാവുകാട്ട് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്.

ദല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം ചങ്ങനാശേരിയിലെത്തുന്ന ഉപരാഷ്ട്രപതി, ഹെലികോപ്റ്ററില്‍ പെരുന്ന എന്‍.എസ്.എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററിലിറങ്ങുക.

തുടര്‍ന്ന് റോഡ് മാര്‍ഗം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം എസ്.ബി കോളേജിലേക്ക് തിരിക്കാനായിരുന്നു തീരുമാനം.

നേരത്തെ മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഉപരാഷ്ട്രപതിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്.

Content Highlight: NSS denies permission to Vice President to pay floral tributes at Mannam Samadhi




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തൊഴില്‍ മന്ത്രിയുടെ നിര്‍ദേശമടക്കം അംഗീകരിച്ചു; സമരം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മാധ്യമം ജീവനക്കാര്‍

കോഴിക്കോട്: മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതിനെ തുടര്‍ന്ന് നടത്തി വരികയായിരുന്ന പ്രത്യക്ഷ...