3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

സംഘര്‍ഷം വ്യാപിക്കുന്നതില്‍ ആശങ്ക; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി, യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ച് പുടിന്‍

Date:

സംഘര്‍ഷം വ്യാപിക്കുന്നതില്‍ ആശങ്ക; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി, യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ച് പുടിന്‍

ക്രെംലിന്‍: പശ്ചിമേഷ്യയിലെ ഗുരുതര സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. തിങ്കളാഴ്ച പുടിന്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ ഭരണകൂടങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലും പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പുടിന്‍ ആശങ്ക അറിയിച്ചു. ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെ കുറിച്ച് ടെലിഫോണിലൂടെ വിശദമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

മധ്യപൂര്‍വദേശത്തെ അപകടകരമായ സാഹചര്യം പരിഹരിക്കുന്നതിന് നയതന്ത്രത്തിന്റെ ആവശ്യകത പുടിന്‍ ഊന്നിപ്പറഞ്ഞു. സംഘര്‍ഷം മേഖലയിലുടനീളം വ്യാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പുടിനും സൗദി കിരീടാവകാശിയും ആശങ്ക പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉടനടി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരണമെന്നും രാഷ്ട്രീയ, നയതന്ത്ര പ്രക്രിയയിലേക്കുള്ള തിരിച്ചുവരവ് ആവശ്യകതയാണെന്നും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിക്കവെ പുടിന്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി സംസാരിക്കവെ ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം വ്യാപിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പുടിന്‍ പറഞ്ഞു.

മൂന്നാം രാജ്യങ്ങള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ചും ഇരു നേതാക്കളും ആശങ്കകള്‍ പങ്കുവെച്ചതായി റഷ്യ പ്രസ്താവനയില്‍ പറഞ്ഞു.

ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിന്റെ അധ്യക്ഷനായ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി റഷ്യന്‍ പ്രസിഡന്റ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി ക്രെംലിന്‍ പ്രസ് സര്‍വീസ് അറിയിച്ചു. യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്ന് പുടിന്‍ ബഹ്റൈന്‍ രാജാവുമായി നടത്തിയ സംഭാഷണത്തിലും ആഹ്വാനം ചെയ്തു.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നത് തടയാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇരു നേതാക്കളും വിശദീകരിച്ചു. മേഖലയിലെ സ്ഥിതി സുസ്ഥിരമാക്കാന്‍ റഷ്യയുടെ സന്നദ്ധത പുടിന്‍ ഊന്നി പറഞ്ഞു.

Content Highlight: Concerned about the spread of conflict; Putin speaks with Saudi and UAE rulers, calls for ceasefire




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം...