3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറുമായി ഇന്ത്യയും കാനഡയും

Date:

1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറുമായി ഇന്ത്യയും കാനഡയും

ന്യൂദൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് പിറകെ 1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും.

ഇരു രാജ്യങ്ങളും മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കുന്നതിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ്‌ കരാർ.

ഇന്ത്യയുടെ ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനെർജിയും ലോകത്തെ ഏറ്റവും വലിയ യുറേനിയം നിർമാണ കമ്പനികളിൽ ഒന്നായ കമേക്കോയുമായാണ് ഇന്ത്യ കരാറിലേർപ്പെട്ടിരിക്കുന്നത്.

2027 മുതൽ 2035 വരെ കമേക്കോ 11000 ടൺ റിയാക്ടറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും എന്നാണ് കരാറിൽ പറയുന്നത് .

സൗരോർജം, പ്രകൃതി വാതകങ്ങൾ, ധാതുക്കൾ, ഹൈട്രജൻ തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കുന്ന കരാറുകളിലും രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.

2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും 50 ബില്യൺ ഡോളറിന്റെ വ്യാപാരം നടത്തുമെന്നും സാമ്പത്തിക സഹകരണത്തിന്റെ മുഴുവൻ ശേഷിയും പുറത്തെടുക്കാനാണ് ഇരു രാജ്യങ്ങളും മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

തീവ്രവാദത്തിനെതിരെ പോരാടുന്നതിനു വേണ്ടി സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഭീകരത, തീവ്രവാദം എന്നിവ ഇരു രാജ്യങ്ങൾക്കും മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഗുരുതരമായതുമായ വെല്ലുവിളികളാണെന്ന് ഞങ്ങൾ കരുതുന്നു. അവയ്‌ക്കെതിരായ നമ്മുടെ അടുത്ത സഹകരണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വളരെ പ്രധാനമാണ്,’ മോദി പറഞ്ഞു .

അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും കാനഡയും ഇത്തരമൊരു കരാറിലെത്തുന്നത്.

Content Highlight: India and Canada sigh new uranium pact

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നെതന്യാഹുവിന്റെ ഓഫീസില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ...

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം...