4
March, 2026

A News 365Times Venture

4
Wednesday
March, 2026

A News 365Times Venture

കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നത് യുവാക്കള്‍ വിദേശത്ത് പോകുന്നതുകൊണ്ട്- രാജീവ് ചന്ദ്രശേഖര്‍

Date:



Kerala


കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നത് യുവാക്കള്‍ വിദേശത്ത് പോകുന്നതുകൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കെന്ന നേട്ടത്തെ വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍.

കേരളത്തിലെ ശിശു മരണനിരക്ക് കുറയാന്‍ കാരണം യുവാക്കള്‍ വിദേശത്ത് പോയി പ്രസവിക്കുന്നതുകൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കേരളത്തില്‍ നിന്നാണ്. കുട്ടികളുണ്ടാകുന്നത് യുവാക്കള്‍ക്കല്ലേ. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിദേശത്ത് കുട്ടികളുണ്ടാകുമ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക് കുറയുന്നത് സ്വാഭാവികമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരളാ ഡെവലപ്‌മെന്റ് സമ്മിറ്റ് 2026-ല്‍ പറഞ്ഞു.

ബി.ജെ.പിയുടെ വികസിത കേരളമെന്ന ആശയത്തിലൂന്നി ‘വികസിത കേരളത്തിനൊരു മൂന്നാം ബദല്‍’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 24നായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

‘അടുത്ത പത്ത് വര്‍ഷത്തെ ഭാവി പോലും നമുക്ക് പ്രവചിക്കാനാകില്ല. നമ്മളുടെ സ്ഥിതി എന്താണെന്ന് ചിന്തിക്കണം. കേരളത്തിലെ ഒരു നേതാവ് ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു ശിശു മരണനിരക്ക് കേരളത്തില്‍ ഏറ്റവും കുറവാണെന്ന്. എന്നാല്‍ അതിലെ യാഥാര്‍ത്ഥ്യം നമ്മള്‍ മനസിലാക്കിയിട്ടുണ്ടോ?

ഏറ്റവും കൂടുതല്‍ യൂത്ത് മൈഗ്രേഷന്‍ കേരളത്തില്‍ നിന്നാണ്. യൂത്തല്ലേ കുട്ടികളെയുണ്ടാക്കുന്നത്. കുട്ടികളെയുണ്ടാക്കുന്ന യൂത്ത് ഇവിടെ നിന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കില്‍ കേരളത്തിലെ ശിശു മരണനിരക്ക് കുറവായിരിക്കില്ലേ?

ഒരു ഔട്ട് ഓഫ് കോണ്‍ടെക്‌സ്റ്റ് ഇന്‍ഡക്‌സ് എടുത്ത് അസസ് ചെയ്യുന്നത് ശരിയല്ല. ആരായാലും ഇത് രാഷ്ട്രീയ കണ്ണാടിയില്‍ കൂടി നോക്കേണ്ടതില്ല.

നമ്മളുടെ കുട്ടികള്‍ പഠിക്കാനും ജോലി ചെയ്യാനും സംരംഭങ്ങള്‍ തുടങ്ങാനും കേരളം വിടുന്നു. അതാണ് സ്ഥിതി’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സംശയിക്കേണ്ട പണ്ഡിതന്‍ തന്നെയെന്ന് മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍ രാജീവ് ചന്ദ്രശേഖരന്റെ വീഡിയോ എക്‌സില്‍ പങ്കിട്ടുകൊണ്ട് പരിഹസിച്ചു.

Content Highlight: Infant mortality rate declining in Kerala because young people are going abroad: Rajeev Chandrasekhar




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്റെ പ്രതിരോധവും നേതൃത്വവും എല്ലാം നശിച്ചു; സമയം വൈകിപ്പോയി, ഇനി ചര്‍ച്ചയില്ല: ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞുപോയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...