4
March, 2026

A News 365Times Venture

4
Wednesday
March, 2026

A News 365Times Venture

ഇറാന്റെ ഐ.ആര്‍.ജി.സി സ്ലീപ്പര്‍ സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍

Date:



World


ഇറാന്റെ ഐ.ആര്‍.ജി.സി സ്ലീപ്പര്‍ സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍

ദോഹ: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐ.ആര്‍.ജി.സി) ന് വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ലീപ്പര്‍ സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍.

രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് സെല്ലുകളില്‍ നിന്നായി 10 പ്രതികളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതായി ന്യൂസ് ഏജന്‍സിയായ ക്യൂ.എന്‍.എ പറഞ്ഞു.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ഖത്തറിനുള്ളില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ ഭീഷണിയുയര്‍ത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും അധികൃതര്‍ ആരോപിച്ചു.

പിടിക്കപ്പെട്ടവരില്‍ നിന്ന് ആശയവിനിമയ ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും സെന്‍സിറ്റീവ് സ്ഥലങ്ങളുടെ ലൊക്കേഷനും മറ്റും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ഖത്തറിന് നേരെ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

ശനിയാഴ്ച ഇറാനില്‍ യു.എസും ഇസ്രഈലും സംയുക്ത ആക്രമണം ആരംഭിച്ചതിന് പിന്നാലെ ടെഹ്റാന്‍ ഖത്തറിനും മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്ക് നേരെ നിരവധി പ്രതികാര ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

മേഖലയിലെ യു.എസ് ബേസുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും വിമാനത്താവളങ്ങളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നിട്ടുണ്ട്.

യുദ്ധം മൂലം വ്യോമാതിര്‍ത്തി അടച്ചതിനാല്‍ 8,000 ത്തോളം പേര്‍ ഖത്തറില്‍ കുടുങ്ങി കിടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.

എന്നാല്‍ വെടിനിലര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ഒമാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മേഖലയിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇറാനും യു.എസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് ഒമാനാണ്.

ഇറാനുമായുള്ള യുദ്ധം വഷളാകാതിരിക്കാനും നയതന്ത്രം വിജയിക്കാനും വഴികളുണ്ടെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി പറഞ്ഞു.

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

ആക്രമണങ്ങളില്‍ ഇറാനെ കുറ്റപ്പെടുത്തുകയും തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന് പറയുകയും ചെയ്തു.

Content Highlight: Qatar says it has arrested Iran’s IRGC sleeper cells




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related