6
March, 2026

A News 365Times Venture

6
Friday
March, 2026

A News 365Times Venture

പി.വി. അന്‍വര്‍ ബേപ്പൂരില്‍ ജയിക്കില്ല; ടി.എം.സി സംസ്ഥാന കോഡിനേറ്റര്‍ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്

Date:

പി.വി. അന്‍വര്‍ ബേപ്പൂരില്‍ ജയിക്കില്ല; ടി.എം.സി സംസ്ഥാന കോഡിനേറ്റര്‍ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്

കണ്ണൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട് രാജിവെച്ചു. പി.വി. അന്‍വര്‍ രാഷ്ട്രീയ അച്ചടക്കം പാലിച്ചില്ലെന്നും കൂടുതല്‍ പേര്‍ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

ബേപ്പൂരില്‍ തൃണമൂല്‍ ചിഹ്നത്തില്‍ അന്‍വറിന് മത്സരിക്കാനാകില്ലെന്നും പി.വി. അന്‍വറിന്റെ കൂടെ വരുന്നവരെല്ലാം അദ്ദേഹത്തിന്റെ ശമ്പളക്കാരാണെന്നും പ്രസീത ആരോപിച്ചു.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഇനി ബേപ്പൂരില്‍ മത്സരിച്ചാല്‍ തന്നെ അന്‍വര്‍ ജയിക്കില്ല. അന്‍വറിന്റെ കൂടെ ഉണ്ടായിരുന്നവര്‍ തന്നെ നിലവില്‍ രാജിവെച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പി.വി. അന്‍വര്‍ പണം കൊടുത്ത് നിര്‍ത്തുന്ന ആള്‍ക്കൂട്ടം മാത്രമാണ് കേരളത്തിലെ തൃണമൂലെന്നും പ്രസീത പറഞ്ഞു. തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് അന്‍വര്‍ ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചുവെന്നും പ്രസീത അഴീക്കോട് പറയുന്നു.

‘കേരളത്തിലെ ഏത് വിഭാഗമാണ് യഥാര്‍ത്ഥ തൃണമൂല്‍ എന്നതില്‍ വ്യക്തത വരുത്താന്‍ ദേശീയ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പി.വി. അന്‍വര്‍ കൊല്‍ക്കത്തയില്‍ പോയെങ്കിലും ടി.എം.സി മേധാവിയായ മമത ബാനര്‍ജിയെ കാണാന്‍ പോലും പറ്റിയിട്ടില്ല. മതേതര ബോധം ഉള്ളവര്‍ക്ക് അന്‍വറിനൊപ്പം നില്‍ക്കാനാകില്ല,’ പ്രസീത അഴീക്കോട് പറഞ്ഞു.

സി.ജി ഉണ്ണിയുടെയാണോ പി.വി. അന്‍വറിന്റെയാണോ യഥാര്‍ത്ഥ തൃണമൂല്‍ എന്നതില്‍ ഇപ്പോഴും വ്യക്തത ഇല്ല. അന്‍വര്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂല്‍ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

അന്‍വറിനെ മാത്രമാണ് യു.ഡി.എഫ് അസോസിയേറ്റ് മെമ്പര്‍ ആക്കിയതെന്നും പ്രസീത അഴീക്കോട് പ്രതികരിച്ചു. ഒരു രാഷ്ട്രീയ സംവിധാനം എന്നതിലേക്ക് കേരളത്തിലെ തൃണമൂല്‍ എത്തിയിട്ടില്ലെന്നും പ്രസീത ചൂണ്ടിക്കാട്ടി.

Content Highlight: PV Anvar will not win in Beypore; Praseetha Azhikode resigns from the post of TMC state coordinator




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനിയന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായമഭ്യര്‍ത്ഥിച്ചു: സെലന്‍സ്‌കി

കീവ്: മിഡില്‍ ഈസ്റ്റിലെ ഇറാന്റെ ഡ്രോണാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായം...