9
March, 2026

A News 365Times Venture

9
Monday
March, 2026

A News 365Times Venture

അമേരിക്ക ലോകത്ത് നുണ പ്രചരിപ്പിക്കാന്‍ ശേഷിയുള്ള സാമ്രാജ്യത്വ ശക്തി- മുഖ്യമന്ത്രി

Date:



Kerala


അമേരിക്ക ലോകത്ത് നുണ പ്രചരിപ്പിക്കാന്‍ ശേഷിയുള്ള സാമ്രാജ്യത്വ ശക്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: അമേരിക്കയേയും ഇസ്രഈലിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ ഉത്കണ്ഠയില്‍ ആക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പൊലീസ് ചമയാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങള്‍ക്ക് തോന്നിയ കാര്യങ്ങള്‍ ലോകത്ത് അടിച്ചേല്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ലൊരു ജനാധിപത്യ രീതി നിലനിന്നിരുന്ന അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കിയത് അമേരിക്കയാണ്. താലിബാനെ സൃഷ്ടിച്ചതും തീവ്രവാദത്തിന് ആയുധമുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കിയത് അമേരിക്കയാണ്. എന്ത് ക്രൂരതയും കാണിക്കാന്‍ മടിക്കാത്ത ശക്തിയായി അമേരിക്ക മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് വലിയ നുണ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനോട് അമേരിക്കയ്ക്ക് വിരോധം ഉണ്ടാകാന്‍ എന്താണ് കാരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയിലധികവും കൈവശം വേണമെന്നാണ് അമേരിക്കയുടെ നയം.

അവരുടെ കൈയില്‍ ആണവായുധങ്ങള്‍ ഇല്ലെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയെ അവര്‍ വാദിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ശക്തമായി ഇടപെടേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഐക്യരാഷ്ട്രസഭയെ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറാകുന്നില്ല. ഇസ്രഈലിന് യുദ്ധവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നതിന്റെ കാരണം അമേരിക്കയുടെ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ എവിടെ നടന്നാലും അവിടെ അക്രമം അഴിവിടുന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശൈലി. യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാനമായ അന്തരീക്ഷമാണ് ലോകം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: America is an imperialist power capable of spreading lies in the world: CM Pinarayi Vijayan




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗദ്ര്‍, ഇമാദ്, ഖൈബാര്‍; യു.എസിന്റെ താഡ് റഡാര്‍ സംവിധാനത്തെ തകര്‍ത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍; 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: പശ്ചേമേഷ്യന്‍ സംഘര്‍ഷത്തില്‍ യു.എസിന് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി ഇറാന്റെ ഗദ്ര്‍, ഇമാദ്,...