9
March, 2026

A News 365Times Venture

9
Monday
March, 2026

A News 365Times Venture

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം- സ്വിറ്റ്സര്‍ലന്‍ഡ്

Date:



World


ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: സ്വിറ്റ്സര്‍ലന്‍ഡ്

ബേണ്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സ്വിറ്റ്സര്‍ലന്‍ഡ്.

തങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഇത് അക്രമ നിരോധനത്തിന്റെ ലംഘനമാണെന്ന് സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധമന്ത്രി മാര്‍ട്ടിന്‍ ഫിസ്റ്റര്‍ പറഞ്ഞു. സ്വിസ് മന്ത്രിസഭയുടെ അഭിപ്രായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഫിസ്റ്ററിന്റെ പരാമര്‍ശം.

സൊന്റാഗ്‌സ് സൈതുങ് എന്ന ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വിസ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന യു.എസും ഇസ്രഈലും അടക്കമുള്ള രാജ്യങ്ങളോടാണ് താന്‍ സംസാരിക്കുന്നതെന്നും ഫിസ്റ്റര്‍ പറഞ്ഞു. ഇസ്രഈലും അമേരിക്കയും ചേര്‍ന്ന് ആകാശത്ത് നിന്നാണ് ഇറാനെ ആക്രമിച്ചത്. അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഫിസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ ആക്രമണത്തില്‍ 1332 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രഈലിന്റെ ആദ്യഘട്ട ആക്രമണത്തില്‍ 165 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രഈലില്‍ 11 പേരും കൊല്ലപ്പെട്ടിരുന്നു.

അതേസമയം അമേരിക്കയും ഇസ്രഈലും അടിച്ചേല്‍പ്പിക്കുന്ന യുദ്ധത്തിനുള്ള മറുപടിയാണ് യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെയുളള തങ്ങളുടെ ആക്രമണങ്ങളെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാന് സംഘര്‍ഷത്തോട് താത്പര്യമില്ലെന്നും നിലവിലേത് സ്വയം പ്രതിരോധമാണെന്നും അരാഗ്ചി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പ്രസിഡന്റിന്റെ ക്ഷമാപണത്തില്‍ ഐ.ആര്‍.ജി.സി അതൃപ്തി അറിയിച്ചു.

തുടര്‍ന്ന് യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കിയിരുന്നു. ശത്രുക്കള്‍ പിന്മാറുന്നത് വരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കയുടെ ശത്രുതാപരമായ നടപടികള്‍ക്ക് മറുപടി ലഭിക്കാതെ പോകില്ലെന്നും ലാരിജാനി പറഞ്ഞു. അമേരിക്കയുടെയും ഇസ്രഈലിന്റെയും ധിക്കാരത്തിന് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മേഖലയിലെ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും ലാരിജാനി പറഞ്ഞു. എന്നാല്‍ അമേരിക്ക ഇറാന്റെ ഈ വാദം നിഷേധിച്ചു.

Content Highlight: US-Israeli attack on Iran a violation of international law: Switzerland




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗദ്ര്‍, ഇമാദ്, ഖൈബാര്‍; യു.എസിന്റെ താഡ് റഡാര്‍ സംവിധാനത്തെ തകര്‍ത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍; 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: പശ്ചേമേഷ്യന്‍ സംഘര്‍ഷത്തില്‍ യു.എസിന് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി ഇറാന്റെ ഗദ്ര്‍, ഇമാദ്,...