13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

ഹരിതകര്‍മ സേനയുടെ വരുമാന വര്‍ധനവിനായി കുടുംബശ്രീ വഴി നവീന സംരംഭ മാതൃകകള്‍ നടപ്പിലാക്കും- കെ.എന്‍. ബാലഗോപാല്‍

Date:



Kerala


ഹരിതകര്‍മ സേനയുടെ വരുമാന വര്‍ധനവിനായി കുടുംബശ്രീ വഴി നവീന സംരംഭ മാതൃകകള്‍ നടപ്പിലാക്കും: കെ.എന്‍. ബാലഗോപാല്‍

കൊട്ടാരക്കര: കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ സേനാംഗങ്ങളുടെ സംഗമം കൊട്ടാരക്കരയിലെ അനോറ ഹെറിറ്റേജ് ഹോട്ടലില്‍ സംഘടിപ്പിച്ചു.

ഹരിത കര്‍മ സേനയുടെ വരുമാന വര്‍ധനവിനായി കുടുംബശ്രീ വഴി പുത്തന്‍ സംരംഭ സാധ്യതതകള്‍ സൃഷ്ടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

നവകേരള നിര്‍മിതിയില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ പങ്ക് അഭിമാനാര്‍ഹമാണെന്ന് പറഞ്ഞ മന്ത്രി, ഹരിതകര്‍മ സേന ചെയ്യുന്ന നിസ്തുല സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.

കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 300 ഹരിതകര്‍മ സേനാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ധനമന്ത്രി ഹരിതകര്‍മ സേനാംഗങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

സംസ്ഥാനത്ത് മാലിന്യമുക്ത നവകേരള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഹരിതകര്‍മ സേനയുടെ സേവനം ഏറ്റവും സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഈ.എസ്.ഐ, പി.എഫ് തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ ഹരിതകര്‍മ സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആറുമാസത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധനയും മറ്റ് ആവശ്യമായ സംവിധാനങ്ങളും ഒരുക്കണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിതകര്‍മക്കാരുടെ ജോലി ഭാരം കുറയ്ക്കാന്‍ മൂവിങ് ട്രോളി പോലുള്ള ആശയങ്ങള്‍ ചര്‍ച്ചയിലാണെന്നും ഓരോ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഏറ്റവും കുറഞ്ഞത് 20,000 രൂപ ലഭ്യമാക്കുന്നതിനായി വിവിധ സംരംഭ പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

പരിപാടിയില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ സ്വാഗതവും ആശംസിച്ചു. സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തി.

കുടുംബശ്രീ കൊല്ലം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ രതീഷ് കുമാര്‍, ജിനേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ വസന്ത് കൃഷ്ണന്‍, ടോക്കോ ഫൗണ്ടര്‍ രേഷ്മ എസ്, അര്‍ബന്‍ ട്രാഷ് ഫൗണ്ടര്‍ താജുദ്ധീന്‍ അബൂബക്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഹരിതകര്‍മ സേന അംഗങ്ങളുമായി സംവദിച്ചു.

മൈക്രോ എന്റര്‍പ്രൈസ് ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷ്ണു പ്രസാദ്, സിറ്റി മിഷന്‍ മാനേജര്‍ അജിത് കുമാര്‍, ഹരിത കര്‍മ സേന ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിനീത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ബിജി ഷാജി, ശ്രീജ, ജയലക്ഷ്മി, അനിത ലാല്‍, ലേഖ എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ആര്യ, രേവതി എന്നിവരും പങ്കെടുത്തു.

Content Highlight: Innovative business models will be implemented through Kudumbashree to increase the income of Haritha Karma Sena: K.N. Balagopal




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ധനക്ഷാമമില്ല, എല്‍.പി.ജി ഉത്പാദനം 28% വര്‍ധിപ്പിച്ചു; വ്യാജപ്രചരണം വേണ്ട: ഹര്‍ദീപ് സിങ്

ന്യൂദല്‍ഹി: ഇന്ത്യയിലെ ഊര്‍ജ ഇറക്കുമതി സുരക്ഷിതമായി തുടരുകയാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ്...