13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

ഇറാഖില്‍ യു.എസ് വിമാനം തകര്‍ന്ന് നാല് സൈനികര്‍ കൊല്ലപ്പെട്ടു; ഐ.ആര്‍.ജി.സിയുടെ വെടിവെപ്പല്ല കാരണമെന്ന് സെന്റ്‌കോം

Date:



Iran US Conflict


ഇറാഖില്‍ യു.എസ് വിമാനം തകര്‍ന്ന് നാല് സൈനികര്‍ കൊല്ലപ്പെട്ടു; ഐ.ആര്‍.ജി.സിയുടെ വെടിവെപ്പല്ല കാരണമെന്ന് സെന്റ്‌കോം

വാഷിങ്ടണ്‍: ഇറാഖില്‍ യു.എസിന്റെ ഇന്ധനം നിറയ്ക്കാന്‍ പോയ വിമാനം തകര്‍ന്ന സംഭവത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യു.എസ് കെ.സി-135 എന്ന ഇന്ധനം നിറയ്ക്കുന്ന സൈനിക വിമാനമാണ് കഴിഞ്ഞദിവസം ഇറാഖിലെ പടിഞ്ഞാറന്‍ മേഖലയില്‍ തകര്‍ന്നു വീണത്.

ആറ് ക്രൂ മെമ്പര്‍മാര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് മറ്റ് രണ്ട് പേരെ കുറിച്ച് സെന്റ് കോം പരാമര്‍ശിച്ചിട്ടില്ല. നേരത്തെ രണ്ട് വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടതായും ഒരു വിമാനം സുരക്ഷിതമാണെന്നും സെന്റ് കോം പറഞ്ഞിരുന്നു.

അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് യു.എസ് സെന്‍ട്രല്‍ മാന്‍ഡ് (സെന്റ്‌കോം) വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

മരണപ്പെട്ട സൈനികരുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളം വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും സെന്റ്‌കോം അറിയിച്ചു.

അപകട സാഹചര്യങ്ങള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ശത്രുതാപരമായ വെടിവെപ്പോ സൗഹൃദപരമായ വെടിവെപ്പോ അല്ല അപകടത്തിന് കാരണം’, യു.എസ് സെന്റ്‌കോം എക്‌സിലൂടെ അറിയിച്ചു.

എന്നാല്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കൊലപ്പെടുത്തിയതായും ഐ.ആര്‍.ജി.സി പറഞ്ഞിരുന്നു.

അതേസമയം, ഫെബ്രുവരി 28ന് ഇറാന് നേരെ യു.എസും ഇസ്രഈലും സംയുക്തമായി ആരംഭിച്ച ആക്രമണത്തിന് പിന്നാലെ തകര്‍ന്നുവീഴുന്ന നാലാമത്തെ യു.എസ് വിമാനമാണ് ഇറാഖിലേത്.

മാര്‍ച്ച് ആദ്യ വാരത്തില്‍ കുവൈറ്റ് സേനയുടെ വെടിയേറ്റ് യു.എസ് വ്യോമസേന യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണിരുന്നു. മൂന്ന് വിമാനങ്ങളാണ് അന്ന് തകര്‍ന്നത്. അന്ന് ക്രൂം അംഗങ്ങള്‍ എല്ലാവരും രക്ഷപ്പെട്ടിരുന്നു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഏഴ് യു.എസ് സൈനികരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 150ഓളം യു.എസ് സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇറാനില്‍ ഇതുവരെ 1300ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാനിലെ യു.എന്‍ അംബാസഡര്‍ പ്രതികരിച്ചു.

Content Highlight: Four US soldiers killed in Iraq plane crash; Centcom says gunfire not the cause




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related