14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

ഒറ്റ രാത്രി കൊണ്ടല്ല, പൊങ്കാല ശുചീകരണം നടന്നത് മൂന്നുദിവസം കൊണ്ട്; വി.വി. രാജേഷിന്റെ വാദം തള്ളി കളക്ടര്‍

Date:



Kerala


ഒറ്റ രാത്രി കൊണ്ടല്ല, പൊങ്കാല ശുചീകരണം നടന്നത് മൂന്നുദിവസം കൊണ്ട്; വി.വി. രാജേഷിന്റെ വാദം തള്ളി കളക്ടര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ തന്നെ തിരുവനന്തപുരം നഗരം പൂര്‍ണമായും ശുചിയാക്കിയെന്ന മേയര്‍ വി.വി. രാജേഷിന്റെ അവകാശവാദം തള്ളി ജില്ലാകളക്ടര്‍ അനുകുമാരി.

ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായത് മൂന്ന് ദിവസങ്ങള്‍ കൊണ്ടാണെന്ന് കളക്ടര്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മൂന്നിന് നടന്ന ആറ്റുകാല്‍ പൊങ്കാലയ്യക്ക് പതിനായിരങ്ങളാണ് എത്തിയിരുന്നത്.

തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കാന്‍ മൂന്നുദിവസമെടുത്തെന്നും ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപത്തെ മാലിന്യങ്ങള്‍ ഇപ്പോഴും നീക്കം ചെയ്യാത്ത അവസ്ഥയിലാണെന്നും കളക്ടര്‍ പറഞ്ഞതായി അനുകുമാരി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്ര പരിസരം രണ്ടുദിവസത്തിനുള്ളില്‍ വൃത്തിയാക്കുമെന്ന് ക്ഷേത്രം അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.പ്രദേശത്ത് സന്ദര്‍ശനം നടത്തിയാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് കളക്ടറുടെ വിശദീകരണം.

പൊങ്കാലയ്ക്ക് ശേഷം നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് വലിയ ആശങ്കയാണെന്നും അത് പരിഹരിക്കണമെന്നും ചൂണ്ടിക്കാണിച്ച് കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് പാര്‍ലമെന്റി പാര്‍ട്ടി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ്, വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഇടപെടല്‍ നടത്തിയത്. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ശുചീകരണത്തില്‍ വീഴ്ചയയുണ്ടായോ എന്നാണ് മന്ത്രി പ്രധാനമായും പരിശോധിച്ചത്. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം, പൊങ്കാല കാരണമുണ്ടായ മാലിന്യങ്ങള്‍ സംസ്‌കൃത കോളേജ് പരിസരത്തുനിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു.

ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തിയാണെന്നും മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്തിരുന്നെന്നും കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബി.ജെ.പി അവകാശപ്പെട്ടിരുന്നു.

Content Highlight: Attukal Pongala cleaning was done in three days, not overnight; Collector Anu Kumari rejects V.V. Rajesh’s claim

 

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗസയിലെ വംശഹത്യ; ഐ.സി.ജെയിലെ കേസില്‍ കക്ഷി ചേര്‍ന്ന് നെതര്‍ലാന്‍ഡ്‌സും ഐസ്‌ലാന്‍ഡും

ഹേഗ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ സംബന്ധിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ...