15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

ആര്‍ത്തവ അവധി സ്ത്രീകളുടെ അവകാശങ്ങളുടെ ഭാഗമാക്കണം; സുപ്രീം കോടതിക്കെതിരെ പോളിറ്റ് ബ്യൂറോ

Date:



India


ആര്‍ത്തവ അവധി സ്ത്രീകളുടെ അവകാശങ്ങളുടെ ഭാഗമാക്കണം; സുപ്രീം കോടതിക്കെതിരെ പോളിറ്റ് ബ്യൂറോ

ന്യൂദല്‍ഹി: ആര്‍ത്തവ അവധികള്‍ നിയമവിധേയമാക്കിയാല്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിക്കുമെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

കോടതിയുടെ നിരീക്ഷണം വിചിത്രമാണെന്നും സ്ത്രീകളുടെ ജീവശാസ്ത്രപരമായ കാര്യങ്ങള്‍ ജോലി സ്ഥലത്ത് കണക്കിലെടുക്കേണ്ടെന്ന പുരുഷാധിപത്യ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് കോടതിയുടെ നിലപാടെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

കമ്പനികളുടെ വളര്‍ച്ചയ്ക്ക് അപകടകരമാണ് ആര്‍ത്തവ അവധികളെന്ന് കോടതി മുദ്രകുത്തുന്നതിലൂടെ സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കമ്പനിയുടെ ഉത്പാദന ക്ഷമതയെ ബാധിക്കുമെന്ന സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്.

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി എടുക്കാന്‍ സാധിക്കണമെങ്കില്‍ അവര്‍ തൊഴിലിടത്തില്‍ തുല്യ പങ്കാളികളാണെന്നും പ്രത്യേക ആവശ്യങ്ങളുണ്ടെന്നും അംഗീകരിക്കേണ്ടതുണ്ട്. ഇത് ന്യായമായ ഒരു ആവശ്യമായി കണക്കാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ വേദനയെ അവഗണിക്കുന്നത് ആ പ്രശ്‌നത്തെ കണ്ടില്ലെന്ന് നടിക്കുന്നതിനും സ്ത്രീകളെ മനപൂര്‍വം കഷ്ടപ്പെടാന്‍ അനുവദിക്കുന്നതിനും തുല്യമാണ്.

സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും അംഗീകരിക്കപ്പെടണമെങ്കിലും അവര്‍ക്ക് അന്തസോടെ ജോലി ചെയ്യണമെങ്കിലും ആര്‍ത്തവ സമയത്ത് എടുക്കുന്ന അവധി, അവധി നിയമങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ആര്‍ത്തവ അവധി ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ അവകാശത്തിന്റെ ഭാഗമാക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

നേരത്തെ, വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങളില്‍ അവധി നിര്‍ബന്ധമാക്കുന്ന ദേശീയ നയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിവാദമായ പരാമര്‍ശം നടത്തിയത്.

നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കുന്നത് സ്ത്രീകളെ പലവിധത്തിലും ദോഷകരമായി ബാധിച്ചേക്കാമെന്നും ഇത് സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ കമ്പനികളെ പിന്നോട്ടടുപ്പിച്ചേക്കാമെന്നും കോടതി പറഞ്ഞു.

സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ ഇക്കാര്യം കാരണമാവും. ആര്‍ത്തവ അവധി നിര്‍ബന്ധിതമാക്കുന്നത് സ്ത്രീകള്‍ ശാരീരികമായി പുരുഷന്മാരേക്കാള്‍ പിന്നിലാണെന്ന ധാരണയുണ്ടാക്കും, ഇത് സ്ത്രീക്കള്‍ക്കിടയില്‍ തന്നെ ഒരു മാനസിക തടസം സൃഷ്ടിക്കാന്‍ കാരണമാവുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Content Highlight: Menstrual leave should be made part of women’s rights; Politburo rejects Supreme Court’s stance

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related